1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Election voter turnout data missing after 5

മറുപടിയുണ്ടോ? , 2024ലെ തിരെഞ്ഞെടുപ്പുകളിൽ 200 മണ്ഡലങ്ങളിൽ അവസാന മണിക്കൂറുകളിൽ വോട്ട് ചെയ്തവരുടെ കണക്കില്ലെന്ന് റിപ്പോർട്ടേഴ്സ് കളക്ടീവ് റിപ്പോർട്ട്

Elections
മഹാരാഷ്ട്രയിലും ഹരിയാണയിലും ജമ്മു കശ്മീരിലുമായി 200 മണ്ഡലങ്ങളില്‍ 2024ല്‍ നടന്ന ലോകസഭാ, നിയമസഭാ തിരെഞ്ഞെടുപ്പുകളില്‍ വൈകീട്ട് അഞ്ചിന് ശേഷം വോട്ട് ചെയ്തവരുടെ കണക്കുകള്‍ തിരെഞ്ഞെടുപ്പ് കമ്മീഷന്റെ അടുത്തില്ലെന്ന് റിപ്പോര്‍ട്ട്.
 
ഈ മണ്ഡലങ്ങളില്‍ എങ്ങനെ പോളിങ് പൂര്‍ത്തിയാക്കിയെന്ന കാര്യത്തില്‍ കമ്മീഷന്‍ പൂര്‍ണമായും ഇരുട്ടിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2024ല്‍ 530 ഓളം പാര്‍ലമെന്റ്, നിയമസഭാ മണ്ഡലങ്ങളില്‍ പോളിങ് സമയം വൈകീട്ട് 6 വരെയുണ്ടായിരുന്നു. വോട്ടെടുപ്പ് ദിവസം ഓരോ 2 മണിക്കൂര്‍ ഇടവിട്ടും വോട്ടിന്റെ കണക്ക് രേഖപ്പെടുത്തണമെന്നാണ് ചട്ടം. ബൂത്തില്‍ വോട്ട് ചെയ്യാനെത്തുന്നവരുടെ എണ്ണം പ്രത്യേകമായി 17 എ എന്ന ഫോമിലും രേഖപ്പെടുത്തണം. ഇതും പോളിങ് കണക്കും തമ്മില്‍ അവസാനം ഒത്തുനോക്കണമെന്നാണ് വ്യവസ്ഥ.
 
 ഇത്തരത്തിലുള്ള കണക്കാണ് ആധികാരികത ഉറപ്പ് വരുത്തുന്നത്. പ്രത്യേകമായി രേഖപ്പെടുത്തുന്ന വോട്ടുകള്‍ തിട്ടപ്പെടുതി അടുത്തദിവസമെ അന്തിമ പോളിങ് ശതമാനം പുറത്തുവരാറുള്ളു എന്നിരിക്കെ വൈകീട്ടത്തെ കണക്കുകള്‍ പുറത്തുവിടാത്തത് ചട്ടലംഘനമാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പോളിങ് സമയം അവസാനിക്കുന്നത് വൈകീട്ട് 5 നാണെങ്കിലും ആ സമയം ബൂത്തിന് മുന്നില്‍ വരിനില്‍ക്കുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കാറുണ്ട്. എന്നാല്‍ 200 മണ്ഡലങ്ങളില്‍ ഇത് സംബന്ധിച്ച കണക്കുകളൊന്നും ശേഖരിച്ചിട്ടില്ല. തിരെഞ്ഞെടുപ്പ് ഫലത്തില്‍ ഏറെ നിര്‍ണായകമാണ് ഈ വോട്ടുകള്‍. ഏറ്റവുമധികം കള്ളവോട്ടുകള്‍ നടക്കുന്നതും ഈ സമയത്താണ്.
 
എന്നാല്‍ സമയം അവസാനിച്ച ശേഷമുള്ള പോളിങ് സംബന്ധിച്ച് നിയമപരമായ രേഖകളൊന്നുമില്ലെന്നും പോളിങ് അവസാനിച്ച ശേഷമെ അന്തിമ കണക്ക് ലഭ്യമാകാറുള്ളുവെന്നും ഹരിയാണ് മുഖ്യ തിരെഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. കമ്മീഷന്‍ പുറത്ത് വിടുന്ന ഇന്‍ഡക്‌സ് കാര്‍ഡില്‍ ആധികാരിക കണക്ക് ലഭ്യമാണെന്നിരിക്കെ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് മഹാരാഷ്ട്രയുടെയും ജമ്മു കശ്മീരിന്റെയും ചുമതലയുണ്ടായിരുന്ന തിരെഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ പ്രതികരണം.ALSO READ: കരട് മദ്യനയം: പുതിയ ബിവറേജസ് ഔട്ട്‌ലെറ്റുകൾ ഇല്ല; മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ബാറുടമയ്ക്കും ഉത്തരവാദിത്വം
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കരട് മദ്യനയം: പുതിയ ബിവറേജസ് ഔട്ട്‌ലെറ്റുകൾ ഇല്ല; മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ബാറുടമയ്ക്കും ഉത്തരവാദിത്വം