1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Hariyana Attack News

അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ പുഴയില്‍ ചാടിയ അഞ്ചുപേര്‍ മുങ്ങി മരിച്ചു

Hariyana
അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ പുഴയില്‍ ചാടിയ അഞ്ചുപേര്‍ മുങ്ങി മരിച്ചു. ഹരിയാനയിലെ യമുന നഗര്‍ ബുറിയ മേഖലയിലാണ് സംഭവം. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് ആക്രമിക്കാനെത്തിയ മുപ്പതുപേരില്‍ നിന്ന് രക്ഷപ്പെടാനാണ് പത്തുപേര്‍ പുഴയില്‍ ചാടിയത്. പുഴയില്‍ ചാടിയ ഇവര്‍ക്കെതിരെ അക്രമിസംഘം കല്ലെറിയുകയായിരുന്നു. അഞ്ചുപേര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും അഞ്ചുപേര്‍ മുങ്ങി മരിച്ചു. ഇവരുടെ മൃതദേഹം വെസ്റ്റേണ്‍ യമുന കനാലില്‍ നിന്ന് ലഭിച്ചു.
അടുത്ത ലേഖനം
ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കണം; മഴ മുന്നറിയിപ്പുകള്‍ ഇങ്ങനെ