1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Independence Day Flag Hoisting

സ്വാതന്ത്ര്യദിനവും ഇന്ത്യയുടെ ദേശീയ പതാകയും

ദേശീയ പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മൂന്ന് നിറങ്ങളാണ് ദേശീയ പതാകയ്ക്കുള്ളത്

Independence Day Flag Hoisting
ഓഗസ്റ്റ് 15 ഇന്ത്യയുടെ സ്വാതന്ത്ര്യദിനമാണ്. ബ്രിട്ടീഷ് കോളനി വാഴ്ചയിൽ സ്വാതന്ത്ര്യം നേടിയതിന്റെ സ്മരണ പുതുക്കുകയാണ് അന്നേ ദിവസം ഓരോ ഭാരതീയനും. ദേശീയ പതാക ഉയർത്തിയാണ് രാജ്യമെമ്പാടുമുള്ള ജനങ്ങൾ ഈ ദിവസം പ്രധാനമായും ആഘോഷിക്കുന്നത്. 
 
ദേശീയ പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മൂന്ന് നിറങ്ങളാണ് ദേശീയ പതാകയ്ക്കുള്ളത്. മുകളിൽ വരേണ്ട നിറം സാഫ്രൺ ആണ്. മധ്യത്തിൽ വെള്ള, താഴെ പച്ച. ഇങ്ങനെയാണ് ദേശീയ പതാക ഉയർത്തേണ്ടത്. കേട് സംഭവിച്ചതും പഴകിയതുമായ പതാക കെട്ടാൻ പാടില്ല. അലങ്കാര വസ്തുവായും റിബൺ രൂപത്തിൽ വളച്ചും ദേശീയ പതാക കെട്ടരുത്. പതാക ഉയർത്തുമ്പോൾ വേഗത്തിലും താഴ്ത്തുമ്പോൾ സാവധാനത്തിലും വേണം. 
 
പതാക ഉയർത്തുമ്പോൾ വേഗത്തിലും താഴ്ത്തുമ്പോൾ സാവധാനത്തിലും ആയിരിക്കണം. നിറം മങ്ങിയതോ കേടുപാടുകൾ ഉള്ളതോ ആയ ദേശീയപതാക ഉയർത്തരുത്. പതാക താഴ്ത്തുമ്പോൾ അത് തറയിലോ മണ്ണിലോ വെള്ളത്തിലോ തട്ടാതെ നോക്കണം. പതാകയിൽ എന്തെങ്കിലും എഴുതുകയോ മറ്റുള്ള സ്റ്റിക്കറുകൾ പതിപ്പിക്കുകയോ അരുത്. 2002 ലെ ഫ്ളാഗ് കോഡ് ഭേദഗതി പ്രകാരം വ്യക്തികൾക്കും വീടുകളിൽ പതാക ഉയർത്താവുന്നതാണ്. ദേശീയ പതാകയെ നിന്ദിച്ചാൽ അത് 1971 നാഷണൽ ഹോണർ ആക്ട് പ്രകാരം മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ്.
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സഭ നടക്കാൻ അനുവദിക്കണം, എല്ലാ വിഷയങ്ങളിലും ചർച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ: സ്പീക്കർക്ക് കത്ത് നൽകി