1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Omicron cases increasing in delhi

പത്ത് പേർക്ക് കൂടി പോസിറ്റീവ്: ഡൽഹിയിൽ ഒമിക്രോൺ കേസുകൾ ഉയരുന്നു

ഇന്ത്യ
രാജ്യതലസ്ഥാനത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം വർധിക്കുന്നു. പത്ത് പേരുടെ പരിശോധനാഫലം കൂടി പോസിറ്റീവ് ആയതായി ആരോഗ്യമന്ത്രി അറിയിച്ചു.ഇതോടെ രാജ്യത്ത് ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 90 ആയി. ഡല്‍ഹിയില്‍ മാത്രം ഒമിക്രോണ്‍ ബാധിതര്‍ 20 ആയിട്ടുണ്ട്.
 
ഒമിക്രോൺ വ്യാപനം നേരിടുന്നതിന് കർശന ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസവും നിർദേശിച്ചിരുന്നു. ഒമിക്രോണ്‍ വകഭേദ വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യത്തുനിന്ന് ആരംഭിക്കാനിരുന്ന അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ജനുവരി 31 വരെ തുടങ്ങേണ്ടതില്ലെന്നും ഇന്ത്യ തീരുമാനിച്ചിരുന്നു.
അടുത്ത ലേഖനം
പച്ചക്കറി വിലക്കയറ്റം: 28 സഞ്ചരിക്കുന്ന തക്കാളി വണ്ടികള്‍ സംസ്ഥാനത്തിറക്കും