'രാജിയൊന്നും നടക്കില്ല'; കണ്ണിൽ പൊടിയിട്ട് കേന്ദ്ര സർക്കാർ
നരേന്ദ്ര മോദിയുടെ വീഡിയോ സന്ദേശത്തിനു പിന്നാലെ 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിക്കുകയാണെന്ന് വാങ്ചുക് അറിയിച്ചു.
നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറല്ല. വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാല്‍ ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.
വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുക, ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, ആത്മഹത്യ ചെയ്ത നീറ്റ് വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവയ്ക്കുന്നത്.
നരേന്ദ്ര മോദിയുടെ വീഡിയോ സന്ദേശത്തിനു പിന്നാലെ 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിക്കുകയാണെന്ന് വാങ്ചുക് അറിയിച്ചു. കേന്ദ്ര മന്ത്രിമാരായ ജെ.പി.നദ്ദ, ജിതേന്ദ്ര സിങ് എന്നിവര്‍ ആശുപത്രിയിലെത്തി വാങ്ചുക്കിനെ കണ്ടു. ഇവരുടെ സാന്നിധ്യത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കാന്‍ വാങ്ചുക് തീരുമാനിച്ചത്. എന്നാല്‍ കേന്ദ്രമന്ത്രിമാരുടെ അനുനയ ചര്‍ച്ചയില്‍ വിദ്യാഭ്യാസ മന്ത്രിയുടെ രാജിയെ കുറിച്ച് പ്രതിപാദിച്ചിട്ടില്ല.
അതേസമയം വിദ്യാഭ്യാസ മന്ത്രി രാജി സന്നദ്ധത അറിയിച്ചെന്ന തരത്തില്‍ ഒരു കത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് വ്യാജമാണ്.