1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Ukrainian drones attack refineries

ഉക്രേനിയന്‍ ഡ്രോണുകള്‍ റിഫൈനറികള്‍ ആക്രമിക്കുന്നു; റഷ്യയുടെ ഇന്ധന ഇറക്കുമതിയുടെ 70 ശതമാനവും നല്‍കുന്നത് ഇന്ത്യ

Hormus
ഉക്രേനിയന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ മോസ്‌കോയിലെ റിഫൈനറികളെ ബാധിക്കുകയും ആഭ്യന്തര ഇന്ധന ഉല്‍പ്പാദനം തടസ്സപ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ ഓഗസ്റ്റ് മാസത്തില്‍ റഷ്യയുടെ ഇന്ധന ഇറക്കുമതിയുടെ ഏറ്റവും വലിയ ഉറവിടമായി ഇന്ത്യ മാറി. ഈ മാസത്തില്‍ 1,72,000 ടണ്‍ എണ്ണ ഉല്‍പ്പന്നങ്ങളാണ് റഷ്യ ഇറക്കുമതി ചെയ്തത്. ഇത് അവരുടെ മുന്‍കാല പ്രതിമാസ റെക്കോര്‍ഡിനേക്കാള്‍ ഏഴിരട്ടിയിലധികമാണ്.
 
സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം 78 ദശലക്ഷം യൂറോ മൂല്യമുള്ള 1,20,000 ടണ്‍ ഗ്യാസോലിന്‍ ഉള്‍പ്പെടെയുള്ള ഇറക്കുമതിയുടെ റെക്കോര്‍ഡ് 70 ശതമാനവും ഇന്ത്യയില്‍ നിന്നായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഗ്യാസോലിനും വദിനാര്‍ റിഫൈനറിയില്‍ നിന്നാണ് കയറ്റി അയച്ചതെന്നും യൂറോപ്യന്‍ യൂണിയന്റെ ഉപരോധം നേരിടുന്ന നയാര എനര്‍ജിയാണ് ഇത് റോസ്നെഫ്റ്റിന് വിറ്റതെന്നും റിപ്പോര്‍ട്ടുണ്ട്. 
 
നയാര എനര്‍ജിയുടെ 49.13 ശതമാനം ഓഹരികളും റോസ്നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ്. 2025-ല്‍ മൊത്തം ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 81 ശതമാനവും റഷ്യയില്‍ നിന്നായിരുന്നെങ്കില്‍ 2026-ലെ ആദ്യ എട്ട് മാസങ്ങളില്‍ വദിനാര്‍ റിഫൈനറി തങ്ങളുടെ മുഴുവന്‍ ക്രൂഡ് ഓയിലും റഷ്യയില്‍ നിന്നാണ് സംഭരിച്ചത്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഓപ്പറേഷന്‍ സിന്ദൂരിനിടെ 314 കിലോമീറ്റര്‍ അകലെവെച്ച് പാകിസ്ഥാന്‍ വിമാനത്തെ S-400 തകര്‍ത്തു: പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്