1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Why Congress opposing CJP

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

CJP, Pinarayi Vijayan, CJP Protest, LDF, CPIM, Pinarayi Vijayan and Abhijeet Dipke
തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തിൽ പുലിവാല് പിടിച്ച് കേരളത്തിലെ കോൺഗ്രസ്. സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെ മുതൽ കോൺഗ്രസ് ദേശീയ നേതൃത്വം വരെ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കുന്നതായി ആരോപിക്കുമ്പോൾ കേരളത്തിലെ ഭരണമാറ്റവും ചോദ്യം ചെയ്യപ്പെടുകയാണ്. 
 
ദീപ്‌കെ പറഞ്ഞത് 
 
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിട്ടുണ്ടെന്നാണ് അഭിജിത് ദീപ്‌കെ പറയുന്നത്. നരേന്ദ്ര മോദിക്കെതിരെ ശക്തമായി സംസാരിച്ചിരുന്ന മുഖ്യമന്ത്രിമാരിൽ ഒരാളാണ് പിണറായി വിജയൻ. കഴിഞ്ഞ 10 വർഷം മോദിക്കെതിരെ സംസാരിച്ച പിണറായി വിജയനെ കേരളത്തിൽ തോൽപ്പിക്കാൻ എസ്.ഐ.ആർ അടക്കമുള്ള നടപടികൾ മൂലം സാധിച്ചിട്ടുണ്ട്. 
 
കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് 
 
2023 ന് ശേഷം രാജ്യത്ത് നടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും റദ്ദാക്കണമെന്നാണ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറയുന്നത്. തിരഞ്ഞെടുപ്പുകളിൽ അട്ടിമറിയുണ്ടെന്ന നിലപാട് കോൺഗ്രസ് ദേശീയ നേതൃത്വം ആവർത്തിക്കുന്നു. 
 
ബിജെപിയുടെ കൗണ്ടർ 
 
തിരഞ്ഞെടുപ്പുകളിൽ അട്ടിമറിയുണ്ടെങ്കിൽ കേരളത്തിൽ ജയിച്ച വി.ഡി.സതീശനും രാജിവയ്ക്കണമെന്നാണ് ബിജെപിയുടെ നിലപാട്. കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിനു സംശയമില്ലേയെന്നും ബിജെപി മറുചോദ്യം ഉന്നയിക്കുന്നു. 
 
സിപിഎം നിലപാട് 
 
എസ്.ഐ.ആർ കേരളത്തിൽ ഇടതുപക്ഷത്തിന്റെ തോൽവിക്ക് കാരണമായിട്ടുണ്ടെന്ന് സിപിഎം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ ബിജെപി സതീശൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുമ്പോൾ അത് സിപിഎം ഏറ്റുപിടിക്കില്ല. 
 
സിജെപിയെ തള്ളും കോൺഗ്രസ് 
 
കോക്രോച്ച് ജനതാ പാർട്ടിയെ തള്ളാനാണ് കോൺഗ്രസ് തീരുമാനം. തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പോരാട്ടത്തിൽ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് നിന്നാൽ മതി. അതിൽ സിജെപിയെ പിന്തുണയ്ക്കാനില്ലെന്നാണ് കോൺഗ്രസ് നിലപാട്. Also Read: മൂന്ന് പേരും വീട്ടിൽ നിന്ന് ഒന്നിച്ചിറങ്ങി; രണ്ട് ദിവസം കഴിഞ്ഞിട്ടും വിവരമില്ല, സംഭവം തിരുവനനന്തപുരത്ത് !
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
നവംബര്‍ 3ലെ ഇടക്കാല തിരഞ്ഞെടുപ്പ് വരെ ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു