1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Play number of balls anil kumble's advice to abhishek sharma

അഭിഷേക് ബാറ്റിംഗിൽ ബാലൻസ് കണ്ടെത്തണം, സെവാഗിനെ മാതൃകയാക്കണം, നിർദേശവുമായി അനിൽ കുംബ്ലെ

സെവാഗിനെപ്പോലെ എല്ലാ പന്തിലും സിക്‌സറും ഫോറും അടിക്കാന്‍ ശ്രമിക്കുന്ന ശൈലിയാണ് അഭിഷേകിനുള്ളത്.

Abhishek Sharma
ഐപിഎല്‍ 2026 സീസണ്‍ ആരംഭിക്കാനിരിക്കെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ്മയ്ക്ക് നിര്‍ണ്ണായക ഉപദേശവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായ അനില്‍ കുംബ്ലെ. ആക്രമണോത്സുകതയും കളിയുടെ പേസിംഗും തമ്മിലുള്ള ബാലന്‍സ് അഭിഷേക് ശര്‍മ കണ്ടെത്തണമെന്നും ഇതില്‍ വിരേന്ദര്‍ സെവാഗിനെ അഭിഷേകിന് മാതൃകയാക്കാവുന്നതാണെന്നും കുംബ്ലെ പറയുന്നു.
 
സെവാഗിനെപ്പോലെ എല്ലാ പന്തിലും സിക്‌സറും ഫോറും അടിക്കാന്‍ ശ്രമിക്കുന്ന ശൈലിയാണ് അഭിഷേകിനുള്ളത്.സെവാഗ് തന്റെ കരിയറില്‍ ഫോര്‍മാറ്റുകള്‍ മാറുന്നതിനനുസരിച്ച് ഇന്നിംഗ്‌സുകള്‍ എങ്ങനെ പടുത്തുയര്‍ത്തണമെന്ന് പഠിച്ചു. ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ കളിക്കുമ്പോഴും ക്രീസില്‍ കൂടുതല്‍ സമയം തുടരാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.പെട്ടെന്ന് റണ്‍സ് കണ്ടെത്തി പുറത്താകുന്ന രീതി അഭിഷേക് മാറ്റണം.
 
അഭിഷേകിന് തോന്നുന്നുണ്ടാകാം ആളുകള്‍ 200 സ്‌ട്രൈക്ക്‌റേറ്റില്‍ ബാറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ഞാനപ്പോള്‍ 300 സ്‌ട്രൈക്ക് റേറ്റില്‍ കളിക്കണമല്ലോ എന്ന്.എന്നാല്‍ കൂടുതല്‍ പന്തുകള്‍ കളിക്കാനാണ് അഭിഷേക് ശ്രമിക്കേണ്ടത്. അഭിഷേക് 20 പന്ത് നിന്നാല്‍ 50 റണ്‍സിനടുത്ത് റണ്‍സ് വരുമെന്ന് നമുക്കറിയാം. 40-ഉം 50-ഉം റണ്‍സുകളില്‍ പുറത്താകാതെ സ്‌കോര്‍ 80-90 ലേക്ക് എത്തിക്കാനാണ് അഭിഷേക് ശ്രമിക്കേണ്ടത്. സഞ്ജു സാംസണ്‍ അത് കൃത്യമായി ചെയ്യുന്നത് നമ്മള്‍ കണ്ടു. അതാണ് ടി20 ഫോര്‍മാറ്റില്‍ ആവശ്യമായിട്ടുള്ളത്. അത്തരത്തിലുള്ള ഒരു പാകതയാകും അഭിഷേകില്‍ നിന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും പ്രതീക്ഷിക്കുന്നത്. അനില്‍ കുംബ്ലെ പറഞ്ഞു.
അടുത്ത ലേഖനം
കൊൽക്കത്തയ്ക്ക് പിന്നെയും തിരിച്ചടി, 18 കോടി മുടക്കി സ്വന്തമാക്കിയ പതിരാനയ്ക്ക് എൻഒസിയില്ല