കുളം ക്ലീനാക്കിയില്ലേലും വിഷം ചേർക്കല്ലെ,ബാച്ചിലർ പാർട്ടി D'EU'Xനെതിരെ ജോസഫ് അന്നംകുട്ടി ജോസ്
അമല്‍ നീരദ് സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ബാച്ച്ലര് പാര്‍ട്ടി D'EU'Xനെതിരെ വിമര്‍ശനവുമായി എഴുത്തുക്കാരനും മോട്ടിവേഷന്‍ സ്പീക്കറുമായ ജോസഫ് അന്നം കുട്ടി ജോസ്. സിനിമ ഡബിള്‍ മീനിങ് രംഗങ്ങളും ലഹരി ഉപയോഗിക്കുന്ന രംഗങ്ങളും കൊണ്ട് നിറഞ്ഞതാണെന്നും വൃത്തിക്കേടാണ് കാണിക്കുന്നതെങ്കിലും അത് വൃത്തിക്കെങ്കിലും കാണിച്ചൂടെ എന്നുമാണ് അന്നംകുട്ടി ജോസിന്റെ വിമര്‍ശനം.
കേരളത്തില്‍ ഓപ്പറേഷന് തൂഫാനെന്ന പേരില്‍ ലഹരിക്കെതിരെ ബോധവത്കരണവും പ്രതിരോധപ്രവര്‍ത്തനങ്ങളും ശക്തമാക്കുന്നതിനിടെയാണ് ലഹരി ഉപയോഗത്തെ കൊണ്ട് നിറച്ച് സിനിമയൊരുക്കിയിരിക്കുന്നതെന്നും ആയിരം ഓപ്പറേഷന് തൂഫാന് അര D'EU'X എന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ അന്നംകുട്ടി ജോസ് പറയുന്നു.
ജോസഫ് അന്നം കുട്ടി ജോസിന്റെ പോസ്റ്റ്
കുറെ ഡബിള്‍ മീനിങ് ഡയലോഗ്സ്, ഒരു ലോഡ് വലി, കുടി,സ്റ്റഫ് സീനുകള്‍.
നന്മ വാരിവിതരണമെന്നല്ല പറയുന്നത്. വൃത്തിക്കേട് കാണിച്ചാലും ഒരു വൃത്തിക്ക് കാണിക്കണ്ടേ, സലീം കുമാര്‍ പറഞ്ഞത് പോലെ അടി, ഇടി, വെടി അതാണല്ലോ സിനിമ. ആയിരം ഓപ്പറേഷന് തൂഫാന് അര D'EU'X!. കുളം ക്ലീന്‍ ആക്കിയില്ലേലും കുളത്തില്‍ വിഷം ചേര്‍ക്കല്ലെ..
പോസ്റ്റിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. സിനിമ സമൂഹത്തെ സ്വാധീനിക്കില്ലെന്ന് പറയാനാകില്ലെന്നും സ്വാധീനിക്കില്ലെന്നും സിനിമ വിനോദത്തിന് മാത്രമാണെന്നും പലരും അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. അതേസമയം സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണെന്ന കാര്യം മറന്നാണൊ സിനിമയ്ക്ക് പോയതെന്ന ചോദ്യവും പലരും ഉയര്‍ത്തുന്നുണ്ട്.ALSO READ: Aakasamlo Oka Tara First Response : കല്പനയുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകി ദുൽഖർ, ആകാശം ലോ ഒക താര ഹൃദയസ്പർശിയായ അനുഭവം
