15 ഓവർ ബാക്കിയുണ്ടായിരുന്നു, കോലി ആയിരുന്നു ക്യാപ്റ്റനെങ്കിൽ നടക്കുന്നത് വേറെ, വിമർശനവുമായി ആർ അശ്വിൻ
മത്സരം സമനിലയിലായതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ പോയന്റ് ശതമാനം 50 ആയി കുറഞ്ഞിരുന്നു. ഇതോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.
ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയസാധ്യത ഉണ്ടായിരുന്നിട്ടും സമനിലയ്ക്ക് വഴങ്ങിയ ഇന്ത്യന്‍ ടീമിന്റെ മനോഭാവത്തെ ചോദ്യം ചെയ്ത് മുന്‍ ഇന്ത്യന്‍ സ്പിന്നറായ രവിചന്ദ്രന്‍ അശ്വിന്‍. മത്സരത്തിന്റെ അവസാന ദിവസം 15 ഓവര്‍ ബാക്കിയുണ്ടായിട്ടും മത്സരം അവസാനിപ്പിക്കാനുള്ള നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ തീരുമാനമാണ് അശ്വിനെ ചൊടുപ്പിച്ചത്. ഇക്കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി പുലര്‍ത്തിയിരുന്ന അഗ്രഷനെയും ആക്രമണോത്സുകതയെയുമെല്ലാമാണ് ഇന്ത്യന്‍ ടീം മാതൃകയാക്കേണ്ടതെന്നും തന്റെ യൂട്യൂബ് ചാനലായ 'ആഷ് കി ബാത്തി'ല്‍ അശ്വിന്‍ പറഞ്ഞു.
ഒന്നാം ഇന്നിങ്ങ്‌സില്‍ 9 വിക്കറ്റിന് 720 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്ത ഇന്ത്യ 352 റണ്‍സിന്റെ കൂറ്റന്‍ ലീഡ് മത്സരത്തിലുണ്ടായിരുന്നു. ന്യൂസിലന്‍ഡിന്റെ മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്താനായെങ്കിലും ആറാം വിക്കറ്റില്‍ ഡാരില്‍ മിച്ചലും ഗ്ലെന്‍ ഫിലിപ്‌സും തീര്‍ത്ത പ്രതിരോധക്കോട്ട പൊളിക്കാനാവാതെ വന്നതോടെയാണ് 15 ഓവറുകള്‍ ബാക്കിയുണ്ടായിട്ടും ഇന്ത്യ സമനിലയ്ക്ക് വഴങ്ങിയത്. മത്സരത്തില്‍ തിരിച്ചെത്താമെന്നും കളിപിടിക്കാമെന്നുമുള്ള വിശ്വാസം ഇന്ത്യന്‍ താരങ്ങളില്‍ താന്‍ കണ്ടില്ലെന്ന് അശ്വിന്‍ പറയുന്നു.ബുംറയ്ക്ക് വിശ്രമം വേണമെങ്കില്‍ വാഷിംഗ്ടണ്‍ സുന്ദറിനെ പോലൊരു സ്പിന്നറെ വെച്ച് അവസാന 10-15 ഓവറുകള്‍ കൂടി എറിയാന്‍ ശ്രമിക്കണമായിരുന്നു.
Ashwin slams Gautam Gambhir and Shubman Gill: I would have loved to see the play continue for the next 15 overs as well. You need to take five wickets, and I would say you should at least try to take wickets for another 10 overs because you never know what can happen suddenly in overcast conditions. I am not saying India will definitely win the match. I just want to see that urgency to win.
— Indian Cricket Ministry (@Tejashyyyyyy) November 23, 2026
സൈറ്റ് സ്‌ക്രീന്‍ ശരിയാക്കാനെന്ന പേരില്‍ ഡാരില്‍ മിച്ചല്‍ സമയം കളയുന്നതും, നമ്മുടെ ഫീല്‍ഡര്‍മാരോടും ക്യാപ്റ്റനോടും ചിരിച്ചു സംസാരിക്കുന്നതും ഞാന്‍ കണ്ടു. ഞങ്ങള്‍ കളിച്ചിരുന്ന കാലത്ത് ഫലത്തിനായി പൊരുതുമ്പോള്‍ ഇതൊന്നും അനുവദിച്ചിരുന്നില്ല. ബാറ്റര്‍മാരെ ഒരിക്കലും അവരുടെ കംഫര്‍ട്ട് സോണിലേക്ക് വിട്ടുകൊടുക്കരുത്. ഫീല്‍ഡര്‍മാരെ അടുത്ത് നിര്‍ത്തി അവരെ സമ്മര്‍ദ്ദത്തിലാക്കണം. വിദെസത്ത് ഇത്രയേറെ ആധിപത്യം പുലര്‍ത്തിയശേഷം പിന്നോട്ട് വലിയുന്നത് നിരാശാജനകമാണെന്നും വിരാട് കോലിയുടെ നായകത്വത്തെ ഗില്‍ മാതൃകയാക്കണമെന്നും അശ്വിൻ പറഞ്ഞു.
മത്സരം സമനിലയിലായതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ പോയന്റ് ശതമാനം 50 ആയി കുറഞ്ഞിരുന്നു. ഇതോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സ്ഥാനത്തേക്ക് സാധ്യത നിലനിര്‍ത്താന്‍ ഇനിയുള്ള 6 ടെസ്റ്റ് മത്സരങ്ങളിലും ഇന്ത്യയ്ക്ക് വിജയിക്കേണ്ടതായി വരും.ALSO READ: Vaibhav Sooryavanshi : നീ ഡബിൾ സെഞ്ചുറി കണ്ടിട്ടുണ്ടോ?, 52 പന്തിൽ ഇരട്ടസെഞ്ചുറി.. എന്താ വൈഭവെ ഇത് ബാറ്റോ പാറ്റൺ ടാങ്കോ?
