1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Gautam Gambhir on 4 IPL Franchises' Radar for Mentor/Coach Role for Future Seasons: Report

2028ൽ ഗംഭീർ ഐപിഎല്ലിലേക്കോ, വലവിരിച്ച് 4 ഫ്രാഞ്ചൈസികൾ, മുന്നിൽ വമ്പൻ ഓഫറുകൾ

Gautam Gambhir
മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിനെ സ്വന്തമാക്കാന്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ തമ്മില്‍ കടുത്ത മത്സരമെന്ന് റിപ്പോര്‍ട്ട്. നാല് ഫ്രാഞ്ചൈസികള്‍ ഗംഭീറിനായി താല്പര്യം പ്രകടിപ്പിച്ചെന്നും ഇതില്‍ ഒരു ഫ്രാഞ്ചൈസിയുമായി ഗംഭീറിന്റെ പ്രതിനിധികള്‍ ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചതായും ദൈനിക് ജാഗരണാണ് റിപ്പോര്‍ട്ട് ചെയ്തത്.
 
2027 ഏകദിന ലോകകപ്പ് വരെയാണ് ഗംഭീറിന് നിലവില്‍ ബി.സി.സി.ഐയുമായി (BCCI) കരാറുള്ളത്. ബി.സി.സി.ഐയുടെ നിയമപ്രകാരം ദേശീയ ടീം പരിശീലകനായിരിക്കെ ഐ.പി.എല്‍ ടീമുകളുടെ ഭാഗമാകാന്‍ സാധിക്കില്ലെന്നിരിക്കെ, കരാര്‍ കാലാവധി അവസാനിച്ച ശേഷം താരത്തെ ടീമിലെത്തിക്കാനാണ് ഫ്രാഞ്ചൈസികളുടെ നീക്കം. ഐപിഎല്ലില്‍ മെന്ററെന്ന നിലയില്‍ മികച്ച റെക്കോര്‍ഡാണ് ഗംഭീറിനുള്ളത്. 2022,2023 സീസണുകളില്‍ ലഖ്‌നൗവിന്റെ ഉപദേശകനായിരുന്ന ഗംഭീര്‍ 2 തവണ ടീമിനെ പ്ലേ ഓഫിലെത്തിച്ചിരുന്നു. പിന്നീട് കെകെആറിലേക്ക് മടങ്ങിയ ഗംഭീര്‍ 2024ല്‍ കെകെആറിനെ ഐപിഎല്‍ കിരീടത്തിലേക്കെത്തിച്ചിരുന്നു. ഗംഭീര്‍ പോയതിന് ശേഷം പ്ലേ ഓഫിലെത്താന്‍ ഈ ടീമുകള്‍ക്കായിരുന്നില്ല. 
 
നിലവില്‍ ന്യൂസിലാന്‍ഡിനെതിരായ ട്വന്റി-20 പരമ്പര 3-0ന് സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനൊപ്പം ഓക്ക്ലാന്റിലാണ് ഗൗതം ഗംഭീറുള്ളത്. പരമ്പരയിലെ അവസാന മത്സരങ്ങള്‍ പുരോഗമിക്കവെയാണ് ഐ.പി.എല്ലുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.ALSO READ: ക്യാപ്റ്റൻസിയിൽ ഉടക്കിയോ?, കളി കഴിഞ്ഞ് കൈ കൊടുക്കാതെ ഹർമനും സ്മൃതിയും
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഞാൻ തന്നെയാടാ ബോട്ട്.. 15 മിനിറ്റിൽ ഹാട്രിക്കടിച്ച് ക്രിസ്റ്റ്യാനോ, 1000 ഗോളുകളിലേക്ക് ഇനി 15 ഗോളുകളുടെ മാത്രം ദൂരം