'കേരളത്തിൽ അഞ്ച് കോടി AC വിറ്റു'; മണ്ടത്തരം പറഞ്ഞ വൈദ്യുതി മന്ത്രി എയറിൽ
മണ്ടത്തരങ്ങളിലൂടെ പലവട്ടം പുലിവാല് പിടിച്ച വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വീണ്ടും എയറിൽ. കേരളത്തിൽ ഒരു വർഷം മാത്രം അഞ്ച് കോടി AC വിറ്റുവെന്നാണ് വൈദ്യുതി മന്ത്രിയുടെ പുതിയ കണ്ടുപിടിത്തം.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. എയർ കണ്ടീഷണറുകളും ഇലക്ട്രിക് വാഹനങ്ങളും വർധിച്ചതാണ് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി പറഞ്ഞു.
' ഒരുകാലത്തും ഇല്ലാത്ത തരത്തിൽ വൈദ്യുതി ഉപയോഗത്തിൽ വർധനവ് ഉണ്ടായി. എന്നോട് ഒരു എഞ്ചിനീയർ പറഞ്ഞത്, ഈ വർഷം കേരളത്തിൽ അഞ്ച് കോടി എയർ കണ്ടീഷണറുകൾ വിറ്റുവെന്നാണ്. AC ഉപയോഗം കൂടുകയാണ്, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗവും കൂടുകയാണ്. ഉപയോഗം കൂടുന്നതിനനുസരിച്ച് ഉത്പാദനം കൂട്ടാൻ കഴിഞ്ഞിട്ടില്ല,' സണ്ണി ജോസഫ് പറഞ്ഞു.
നവംബർ മാസത്തിലും വൈദ്യുതിപ്രതിസന്ധി രൂക്ഷമാകുമെന്നും നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നും കെഎസ്ഇബി തന്നെ പറഞ്ഞിരുന്നു. ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി വാങ്ങുന്ന കരാർ ഇന്നവസാനിക്കും. വരുന്ന മാസങ്ങളിലേക്ക് കൂടി വൈദ്യുതി വാങ്ങുന്നതിൽ സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല. Also Read: ഭുവനേശ്വറിനെ ഒഴിവാക്കിയത് തന്നെ; പേസ് കുറഞ്ഞത് വിനയായി
