1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Ishan kishan to open in 4th ODI against newzealand

ഏകദിനത്തിലും ഇഷാൻ കിഷൻ ടൈം, നാലാം ഏകദിനത്തിൽ രോഹിത്തിനൊപ്പം ഓപ്പണറായേക്കും

ഗില്ലിനൊപ്പം കെ എല്‍ രാഹുല്‍,അന്‍ഷുല്‍ കാംബോജ് എന്നീ താരങ്ങള്‍ നാലാം ഏകദിനത്തിലുണ്ടാകില്ല.

ICC T20 ranking, Ishan Kishan, Sanju samson, Abhishek sharma
ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെയും മറ്റ് പ്രധാനതാരങ്ങളുടെയും അസാന്നിധ്യത്തില്‍ ഇഷാന്‍ കിഷന്‍ ഓപ്പണറായേക്കുമെന്ന് സൂചന. ടെസ്റ്റ് പരമ്പര ഉടനെ ആരംഭിക്കാനിരിക്കുന്നതിനാല്‍ ശുഭ്മാന്‍ ഗില്‍,കെ എല്‍ രാഹുല്‍ അടക്കമുള്ള ബാറ്റര്‍മാര്‍ക്കും ടീമിലെ പ്രധാനബൗളര്‍മാര്‍ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇതോടെ നാലാം ഏകദിനത്തില്‍ ഇഷാന്‍ കിഷന്‍ രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശുഭ്മാന്‍ ഗില്ലിന്റെ അസാന്നിധ്യത്തില്‍ ശ്രേയസ് അയ്യരാകും ടീമിനെ നയിക്കുന്നത്.
 
ഗില്ലിനൊപ്പം കെ എല്‍ രാഹുല്‍,അന്‍ഷുല്‍ കാംബോജ് എന്നീ താരങ്ങള്‍ നാലാം ഏകദിനത്തിലുണ്ടാകില്ല. പകരക്കാരായി തിലക് വര്‍മ, കുമാര്‍ കുശാഗ്ര, യഷ് താക്കൂര്‍ എന്നിവരെ അവസാന 2 ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ 3 ഏകദിനങ്ങളിലും ബെഞ്ചിലിരുന്ന ഇഷാന്‍ കിഷന്‍ നാലാം ഏകദിനത്തില്‍ കളിക്കാന്‍ സാധ്യതയേറെയാണ്. കെ എല്‍ രാഹുലിന് പകരം വിക്കറ്റ് കീപ്പര്‍ റോളിലും ഇഷാന്‍ തന്നെയാകും എത്തുക. അഞ്ചാം നമ്പറില്‍ തിലക് വര്‍മയോ റുതുരാജ് ഗെയ്ക്ക്വാദോ ഇടം നേടും. അഖ്വിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍. അര്‍ഷ്ദീപ് സിങ് എന്നിവരില്‍ ആര്‍ക്കെങ്കിലും വിശേമം അനുവദിച്ചാല്‍ മുഹമ്മദ് സിറാകും ടീമില്‍ കളിക്കും. 5 ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലാണ്.ALSO READ: നായകൻ ശ്രേയസ് അയ്യർ, ഗെയ്ക്വാദും ഇഷാനും പ്ലേയിങ് ഇലവനിലേക്ക്; നാലാം ഏകദിനം നാളെ
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
നായകൻ ശ്രേയസ് അയ്യർ, ഗെയ്ക്വാദും ഇഷാനും പ്ലേയിങ് ഇലവനിലേക്ക്; നാലാം ഏകദിനം നാളെ