1. ആത്മീയം
  2. മതം
  3. ലേഖനം
  4. Hindu Malayalam Ritual

പെണ്‍കുട്ടികള്‍ക്ക് എപ്പോഴാണ് കാതുകുത്തല്‍ നടത്തേണ്ടത്

Hindu Malayalam
ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ വളരെയധികം പ്രധാന്യമുണ്ട് കാതുകുത്തല്‍ ചടങ്ങിന്. സംസ്‌കൃതത്തില്‍ കുഞ്ഞിന്റെ കാതുകുത്തുന്ന ചടങ്ങിനെ കര്‍ണ്ണവേധം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒരുകാലത്ത് സ്ത്രികളും പുരുഷന്‍മാരും ഒരേപോലെ ആചരിച്ചിരുന്ന ആചാരമായിരുന്നു കാതുകുത്തല്‍.
 
ഇപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് കാതുകുത്തല്‍ നടത്തുക. നിലവിളക്ക് കത്തിച്ച് ഗണപതിയൊരുക്ക് വച്ചശേഷമാണ് കാതുകുത്തല്‍ നടത്തുന്നത്. കുഞ്ഞിന്റെ 1, 3, 5 തുടങ്ങിയ ഒറ്റ വയസ്സുകളിലാണ് കാതുകുത്തല്‍ നടത്തുന്നത്. പാരമ്പര്യമായി പരിശിലനം സിദ്ധിച്ച വ്യക്തി സ്വര്‍ണ്ണ കമ്പിയോ ചെമ്പു കമ്പിയോ നാരകത്തിന്റെ മുള്ളോ ഉപയോഗിച്ച് ഒരു തുള്ളി രക്തം പോലും പൊടിയാതെയാണ് ഈ കര്‍മ്മം ചെയ്യുന്നത്. കാത് കുത്തിയ ശേഷം അവിടെ വെണ്ണ പുരട്ടുകയും ചെയ്യും.
അടുത്ത ലേഖനം
Horoscope Today, 23 August 2022: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം എങ്ങനെ?