1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Power Cut VD Satheesan KSEB

ഇന്നലെ വൈദ്യുതി നിയന്ത്രണം തുടർച്ചയായി ഒരു മണിക്കൂറിലേറെ, അസ്വസ്ഥരായി ജനങ്ങൾ; മുഖ്യമന്ത്രിയുടെ ഉറപ്പും 'വിഴുങ്ങി'

Power Cut, UDF, VD Satheesan, Sunny Joseph, Power Cut Kerala, UDF Pookie Cut, Indira Cut UDF
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം അതിരൂക്ഷമായി തുടരുന്നു. ഇന്നലെ രാത്രി സംസ്ഥാനത്തെ പലയിടങ്ങളിലായി ഒരു മണിക്കൂറിലേറെ വൈദ്യുതി നിയന്ത്രണമുണ്ടായി. രാത്രി 10 നും 1.30 ഇടയ്ക്കാണ് തുടർച്ചയായി ഒരു മണിക്കൂർ ലോഡ് ഷെഡ്ഡിങ്. 
 
തുടർച്ചയായി ഒരു മണിക്കൂർ !
 
വൈകിട്ട് 6.30 നും രാത്രി ഒന്നിനും ഇടയിൽ 25 മിനിറ്റ് വീതം രണ്ട് തവണകളിലായാണ് പവർകട്ട് ഏർപ്പെടുത്തിയിരുന്നത്. ഇത് ഇന്നലെ പലയിടങ്ങളിലും ഒരു മണിക്കൂർ തുടർച്ചയായി എന്ന നിലയിലേക്ക് എത്തി. ചിലയിടങ്ങളിൽ രാത്രി തുടങ്ങിയ വൈദ്യുതി നിയന്ത്രണം പുലർച്ചെ ഒന്നര വരെ നീണ്ടു. 
 
മുഖ്യമന്ത്രിയും വാക്കും പഴയ ചാക്കും ! 
 
മുഖ്യമന്ത്രി വി.ഡി.സതീശൻ വൈദ്യുതി നിയന്ത്രണത്തിൽ ഉടൻ പരിഹാരമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പാഴ് വാക്കായി. സെപ്റ്റംബർ 15 ഓടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പരിഹാരം കാണുമെന്നാണ് കഴിഞ്ഞ ആഴ്ചയിലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ 15 ന് ശേഷം സ്ഥിതി കൂടുതൽ സങ്കീർണമാകുകയാണ് ചെയ്തത്. 
 
ഇരുട്ടിൽ തുടരാം 
 
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ മാസം മുഴുവൻ തുടരും. തുലാവർഷ മഴയുടെ അളവ് കുറഞ്ഞാൽ ഒക്ടോബറിലും വൈദ്യുതി നിയന്ത്രണം വേണമെന്ന നിലപാടിലാണ് സർക്കാർ.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ബ്രിക്‌സ് ഉച്ചകോടി: ഷി ജിന്‍പിങ്ങിന്റെ ആരോഗ്യസ്ഥിതിയെച്ചൊല്ലി ചോദ്യങ്ങള്‍ ഉയരുന്നതിനിടെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റും അസുഖബാധിതനായി