1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Is nico paz is messi's successor scaloni says to wait

എന്റെ മകന്റെ പിന്‍ഗാമി അവന്‍ തന്നെയെന്ന് മെസ്സിയുടെ അമ്മ, സമയമായില്ലെന്ന് സ്‌കലോണി

Messi, Nico Paz, Lionel messi, Who Will Wear Jersey Number 10, Messi 10th Number Jersey
അര്‍ജന്റീനയുടെ പത്താം നമ്പര്‍ ജേഴ്‌സി ലയണല്‍ മെസ്സി അഴിച്ചുവെച്ചത് മുതല്‍ ആരാകും അര്‍ജന്റീന കുപ്പായത്തിലെ പുതിയ പത്താം നമ്പര്‍ താരമെന്ന ആകാംക്ഷ ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്കുമുണ്ട്. നിലവില്‍ അതിന്റെ അവകാശിയെന്ന നിലയില്‍ ഏറ്റവും ഉയര്‍ന്നുകേള്‍ക്കുന്ന പേര് യുവതാരമായ നിക്കോ പാസിന്റേതാണ്. കോസ്റ്റാറിക്കയ്‌ക്കെതിരെ 7-1 ന് അര്‍ജന്റീന വിജയിച്ച മത്സരത്തില്‍ 2 ഗോളുകള്‍ നേടികൊണ്ട് താന്‍ തന്നെയാകും മെസ്സിയുടെ പിന്‍ഗാമിയെന്ന സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ പത്താം നമ്പര്‍ ജേഴ്‌സി പലര്‍ക്കായി മാറി മാറി നല്‍കാന്‍ തയ്യാറല്ലെന്നും ദീര്‍ഘകാലം അത് നിലനിര്‍ത്താന്‍ പറ്റുന്ന ഒരാള്‍ക്കെ നല്‍കുകയുള്ളുവെന്നുമാണ് അര്‍ജന്റീന പരിശീലകനായ ലയണല്‍ സ്‌കലോണി പറയുന്നത്.
 
ലയണല്‍ മെസ്സിയുടെ വിടവാങ്ങല്‍ മത്സരത്തിന് പിന്നാലെ നിക്കോ പാസിനെ മെസ്സിയുടെ പിന്‍ഗാമിയെന്ന് മെസ്സിയുടെ അമ്മ സീലിയ കുസിറ്റിനി വിശേഷിപ്പിച്ചിരുന്നു. ഒക്ടോബറില്‍ നടന്ന മെസ്സിയുടെ വിടവാങ്ങല്‍ മത്സരത്തിലാണ് നിക്കോ പാസിനരികെയെത്തി സീലിയ നീയാണ് എന്റെ മകന്റെ പിന്‍ഗാമിയെന്ന് പറഞ്ഞത്. നികോ പാസിന്റെ അമ്മാവനായ ഫാബിയന്‍ പാസാണ് ഒരു അഭിമുഖത്തില്‍ ഈ വൈകാരികമായ നിമിഷത്തെ പറ്റി പറഞ്ഞത്.
 
സമീപകാലത്തായി ഇറ്റാലിയന്‍ ക്ലബായ കോമോയ്ക്കും അര്‍ജന്റീന ദേശീയ ടീമിനുമായി മികച്ച പ്രകടനമാണ് നിക്കോ പാസ് നടത്തുന്നത്. റയല്‍ മാഡ്രിഡ് അക്കാദമി പ്രൊഡക്റ്റായ താരം 2024ലാണ് കോമോയിലേക്ക് മാറിയത്. കോമോയെ ചരിത്രത്തിലാദ്യമായി യുവേഫ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടികൊടുക്കുന്നതില്‍ നികോ പാസ് പ്രധാന പങ്ക് നിര്‍വഹിച്ചിരുന്നു. ഇതോടെയാണ് അര്‍ജന്റീനയുടെ ഭാവി പത്താം നമ്പര്‍ കാരന്‍ നികോ പാസാകുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്.
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
India vs New Zealand 1st Test Day 2: ഇന്ത്യ 209 റൺസ് അകലെ, ഒൻപത് വിക്കറ്റുകൾ ശേഷിക്കുന്നു