1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. കേരള വാര്‍ത്ത

ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ചു

സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടി എടക്കര ശിവന്‍ മരണം
സുല്‍ത്താന്‍ ബത്തേരിയിലെ നായ്ക്കട്ടിക്കടുത്ത് എടക്കരയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. എടക്കരയിലെ ശിവനും കുടുംബവുമാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.

ശിവനെ തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്. ഭാര്യയും മക്കളും വെട്ടേറ്റു മരിച്ച നിലയിലും. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായിരുന്നു മരിച്ച ശിവന്‍. കടബാധ്യത മൂലം ശിവന്‍ ആത്മഹത്യ ചെയ്തതാണെന്നും ഭാര്യയും മക്കളേയും ശിവന്‍ തന്നെയാവും വധിച്ചതെന്നും കരുതുന്നു.

ശനിയാഴ്ച രാവിലെ അയല്‍‌വാസികളാണ് ശിവനേയും കുടുംബത്തെയും മരിച്ച നിലയില്‍ കാണപ്പെട്ട വിവരം പൊലീസില്‍ അറിയിച്ചത്.