1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Saudi arabia offers 1 billion dollar package to houthis to stop attack claims reports

ആക്രമണങ്ങൾ നിർത്താൻ ഹൂതികൾക്ക് മുന്നിൽ 9508 കോടിയുടെ പാക്കേജുമായി സൗദി, ചർച്ചകൾക്ക് പിന്നിൽ ഇറാൻ

Saudi arabia, 1 billion dollar package, Houthi attacks, Middle east
സൗദി അറേബ്യയുടെ എണ്ണ ഉത്പാദന കേന്ദ്രങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും നേരെ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കാനായി 9508 (100 ബില്യണ്‍ ഡോളര്‍) കോടിയുടെ സാമ്പത്തിക പാക്കേജ് സൗദി വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. ഗള്‍ഫിലെ നയതന്ത്ര സ്രോതസ്സുകളെ ഉദ്ധരിച്ച് ഇസ്രായേലി ദിനപത്രമായ ഇസ്രായേല്‍ ഹായോം ആണ് വാര്‍ത്ത പുറത്തുവിട്ടത്.
 
ഇസ്രായേലിലെയും അമേരിക്കയിലെയും പൊതുതിരെഞ്ഞെടുപ്പുകള്‍ അവസാനിച്ചതും മേഖലയില്‍ ഇറാനുമായുള്ള സംഘര്‍ഷം രൂക്ഷമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടയില്‍ ഹൂതി വിമതരും അക്രമണം കടുപ്പിച്ചത് സൗദിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കാനും മറ്റുമായി പണം നല്‍കാനുള്ള സന്നദ്ധതയാണ് സൗദി അറിയിച്ചത്. പകരമായി ഹൂതികള്‍ പൂര്‍ണമായും വെടിനിര്‍ത്തല്‍ തീരുമാനത്തിലെത്തണമെന്നാണ് നിര്‍ദേശം.
 
 ചര്‍ച്ചകളുടെ ഭാഗമായി സൗദി പ്രതിരോധമന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തിങ്കളാഴ്ച ടെഹ്‌റാനിലെത്തി ഇറാനിയന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. പണം കൈമാറിയോ എന്ന കാര്യവും സൗദിയുടെ ഓഫര്‍ ഹൂതികള്‍ സ്വീകരിച്ചോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. മേഖലയില്‍ ഇറാന്റെ പ്രോക്‌സികളായാണ് ഹൂതികള്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനാലാണ് ഇറാനിലെത്തി സൗദി അധികൃതര്‍ ചര്‍ച്ചകള്‍ നടത്തിയത്. 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
റിപ്പോർട്ടുകൾ തയ്യാറാക്കും മുൻപ് അനുമതി വേണം, പത്രസ്വാതന്ത്ര്യത്തിന് വിലങ്ങിടാൻ കേന്ദ്രം, സുപ്രീം കോടതിയെ സമീപിച്ച് മാധ്യമസ്ഥാപനങ്ങൾ