1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Aiswarya lekshmi revalls how controversy affected her parents

ഇനി നീ ചെയ്യുന്നതിനും ഞാൻ മറുപടി പറയണോ എന്ന് അമ്മ ചോദിച്ചു, ആ വിവാദം അവരെ വല്ലാതെ ബാധിച്ചു : ഐശ്വര്യലക്ഷ്മി

Aiswarya lekshmi, Controversy, Dressing, Cyber abuse,personal relations
മലയാളത്തില്‍ കരിയര്‍ ആരംഭിച്ച് ഇന്ന് തമിഴകത്തും തിളങ്ങി നില്‍ക്കുന്ന നായികയാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന സിനിമയിലൂടെയെത്തിയ ഐശ്വര്യ നിരവധി സിനിമകള്‍ ഇതിനകം ചെയ്തുകഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ട് നില്‍ക്കുന്ന താരമാണെങ്കിലും അടുത്തിടെ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ താരം നിറഞ്ഞുനിന്നിരുന്നു. അടുത്തിടെ ഒരു ചടങ്ങില്‍ ഐശ്വര്യ ലക്ഷ്മി ധരിച്ച വസ്ത്രങ്ങളായിരുന്നു ഇതിന് കാരണം.
 
 സോഷ്യല്‍ മീഡിയയിലുണ്ടായ ഈ ചര്‍ച്ചകള്‍ തന്റെ അച്ഛനെയും അമ്മയേയും സാരമായി ബാധിച്ചിരുന്നുവെന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ മനസ്സ് തുറന്നത്. പൊതുചടങ്ങില്‍ ധരിച്ച വേഷത്തില്‍ ക്ലീവേജ് കാണുന്നുവെന്നതായിരുന്നു ചര്‍ച്ചയായത്. അത് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഈ വാര്‍ത്തകള്‍ അവരെ ബാധിച്ചു. ട്രോളുകള്‍ വന്നു. എനിക്ക് നല്ല രീതിയില്‍ വഴക്ക് കിട്ടി. നാട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ടില്ല,എന്നോട് ആള്‍ക്കാര്‍ വന്ന് ചോദിക്കാന്‍ തുടങ്ങിയെന്നാണ് അവര്‍ പറഞ്ഞത്.
 
മോള്‍ ആ വേഷമിട്ട് നടക്കുന്നത് കണ്ടു എന്നൊക്കെ പറയും, ഇനി നീ ചെയ്യുന്നതിനും കൂടെ ഞാന്‍ മറുപടി പറയണോ എന്നാണ് അമ്മ ചോദിച്ചത്.ഐശ്വര്യ പറയുന്നു. അതേസമയം അച്ഛനും അമ്മയും ഡോക്ടര്‍മാരാണെന്ന് പറഞ്ഞുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും അച്ഛന്‍ സെക്രട്ടറിയേറ്റിലായിരുന്നുവെന്നും അമ്മ പിഎംജിയിലായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു. ഉര്‍വശി, ജോജു ജോര്‍ജ്, വിജയരാഘവന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ആശയാണ് ഐശ്വര്യയുടേതായി പുറത്തിറങ്ങാനിരിക്കുന്ന സിനിമ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Happy Birthday Biju Menon: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ബിജു മേനോന്റെ പ്രായം എത്രയെന്നോ?