1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Bethlehem Kudumba Unit Day 11 Box Office

Bethlehem Kudumba Unit: മമ്മൂട്ടിക്കില്ലാത്ത ആ നേട്ടവും നിവിൻ പോളി തൂക്കി; ബെത്‌ലഹേം കുടുംബ യൂണിറ്റ് കുതിക്കുന്നു

Bethlehem Kudumba Unit Day 11 Box Office, Nivin Pauly 200 CR, Bethlehem Kudumba Unit Box Office Collection, Nivin Pauly 200 CR Movies, Bethlehem Kudumba Unit Box Office Collection report
Bethlehem Kudumba Unit: ഓണം കളറാക്കി നിവിൻ പോളി - മമിത ബൈജു ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് 11-ാം ദിവസം ആറ് കോടിയാണ് ഇന്ത്യൻ ബോക്‌സ്ഓഫീസിൽ നിന്ന് ചിത്രം നേടിയത്. 
 
ഇന്ത്യൻ ബോക്‌സ്ഓഫീസ് 
 
റിലീസ് ചെയ്ത് 11 ദിവസം കൊണ്ട് ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷൻ 88.45 കോടിയാണ്. ഇന്ത്യ ഗ്രോസ് കളക്ഷൻ 103.20 കോടിയായി. 
 
ഓവർസീസ് 
 
11-ാം ദിവസം മാത്രം ഓവർസീസിൽ നിന്ന് ചിത്രം കളക്ട് ചെയ്തത് നാല് കോടി. ഇന്ത്യക്ക് പുറത്തുനിന്ന് 102 കോടി നേടാൻ ചിത്രത്തിന് സാധിച്ചു. 
 
വേൾഡ് വൈഡ് 200 കോടി കടന്നു 
 
ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ വേൾഡ് വൈഡ് കളക്ഷൻ 205 കോടിയിലെത്തി. ഇന്ത്യ ഗ്രോസ് കളക്ഷൻ 103.20 കോടിയും ആകെ ഓവർസീസ് കളക്ഷൻ 102 കോടിയുമാണ്. 
 
മമ്മൂട്ടിക്കില്ലാത്ത നേട്ടം 
 
മെഗാസ്റ്റാർ മമ്മൂട്ടിക്ക് പോലുമില്ലാത്ത 200 കോടി ക്ലബിൽ നിവിൻ പോളിയും സ്ഥാനമുറപ്പിച്ചു. നിവിൻ പോളിയുടെ ആദ്യ 200 കോടി ചിത്രമാണിത്. അതിവേഗം 200 കോടി നേടുന്ന മലയാള സിനിമകളിൽ ലോകഃയെ ബെത്ലഹേം കുടുംബ യൂണിറ്റ് മറികടന്നു. 13 ദിവസംകൊണ്ടാണ് ലോകഃയുടെ നേട്ടമെങ്കിൽ 11 ദിവസം കൊണ്ട് ബെത്ലഹേം കുടുംബ യൂണിറ്റ് ആ നേട്ടത്തിലെത്തി. 200 കോടിയിൽ അതിവേഗം എത്തുന്ന മൂന്നാമത്തെ ചിത്രമാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. അഞ്ച് ദിവസം കൊണ്ട് ഈ നേട്ടം കൈവരിച്ച എംപുരാൻ ആണ് ഒന്നാമത്. ഒൻപത് ദിവസം കൊണ്ട് 200 കോടി ക്ലബിലെത്തിയ ദൃശ്യം 3 ആണ് രണ്ടാം സ്ഥാനത്ത്. Also Read: മനുഷ്യനായി പിറന്നതിന് മെസിക്ക് നന്ദി..!
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ആഹാ... അഹാന - നിമിഷ് വിവാഹം സെപ്റ്റംബർ 13നോ, സോഷ്യൽ മീഡിയയിലെ കമൻ്റ് മുക്കി അഹാന