1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Onion prices reach up to 200 rs per kg garlic prices also hit record high

ഉള്ളി വാങ്ങുമ്പോൾ തന്നെ ഇനി കണ്ണുനിറയും, കിലോയ്ക്ക് വില 200നോട് അടുക്കുന്നു, വെളുത്തുള്ളിയും റെക്കോർഡിലേക്ക്

Onion price, Garlic price, Inflation, Tamilnadu weather
സംസ്ഥാനത്ത് ഉള്ളിവില കുതിച്ചുയരുന്നു. കിലോയ്ക്ക് 180 രൂപ മുതല്‍ 200 രൂപ വരെയാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നതാണ് വിപണിയിലെ ഈ വില വര്‍ധന. തമിഴ്നാട്ടില്‍ നിന്നുള്ള ഉള്ളിയുടെ വരവ് കുറഞ്ഞതാണ് ഈ വിലവര്‍ധനവിന് കാരണം.
 
 തമിഴ്നാട്ടിലെ ഡിണ്ടിഗല്‍, തിരുപ്പൂര്‍, പെരമ്പല്ലൂര്‍,തിരുച്ചിറപ്പള്ളി,തേനി,മധുര എന്നീ ഭാഗങ്ങളില്‍ നിന്നാണ് ഉള്ളി എത്തുന്നത്. ഇവിടങ്ങളില്‍ കനത്ത മഴയും വെള്ളക്കെട്ടും മൂലം കൃഷി നശിച്ചതും നവംബറില്‍ വിളവെടുപ്പ് ഇല്ലാത്തതുമാണ് ഉള്ളിവരവ് കുറയാനിടയാക്കിയിരിക്കുന്നത്.ഒക്ടോബറില്‍ 80-90 രൂപയായിരുന്നു ഉള്ളിവില. അതേസമയം വെളുത്തുള്ളി വില റെക്കോര്‍ഡ് നിലവാരത്തിലാണ്. ഗ്രേഡ് അനുസരിച്ച് 280 രൂപ മുതല്‍ 360 രൂപ വരെയാണ് കിലോഗ്രാമിന് ചില്ലറവില്പന വില. വിലവര്‍ധനവ് വന്നതോടെ ഹോട്ടല്‍, കാറ്ററിംഗ് മേഖലകളും പ്രതിസന്ധിയിലാണ്.ALSO READ: നൃത്തമോ പാട്ടോ പാടില്ലെന്ന് പറയാനാകുമോ?, ഡിജെ പാർട്ടികളോട് മാത്രം എന്തിന് വിരോധം : ഹൈക്കോടതി
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
നൃത്തമോ പാട്ടോ പാടില്ലെന്ന് പറയാനാകുമോ?, ഡിജെ പാർട്ടികളോട് മാത്രം എന്തിന് വിരോധം : ഹൈക്കോടതി