അനുബന്ധ വാര്‍ത്തകള്‍
- എടിഎമ്മിൽ കയറുമ്പോൾ ഇനി ഫോണും കൈയ്യിൽ വേണമോ? ഒടിപി സംവിധാനം നടപ്പാക്കാനൊരുങ്ങി കൂടുതൽ ബാങ്കുകൾ
- ഒടിപിയെ ചൊല്ലി തർക്കം, ഒല ടാക്സി ഡ്രൈവർ എഞ്ചിനിയറെ ഇടിച്ചുകൊന്നു
- റേഷൻ കാർഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്, ജൂൺ 30ന് മുൻപ് ഇക്കാര്യം ചെയ്യുക
- പാനും ആധാറും ബന്ധിപ്പിക്കാൻ 500 രൂപ, ജൂലായ് മുതൽ 1000 രൂപ പിഴ
- വോട്ടേഴ്സ് ഐഡി ആധാറുമായി ബന്ധിപ്പിക്കണം: നിയമഭേദഗതി ലോക്സഭ പാസാക്കി
ഒക്ടോബർ മുതൽ സ്പാർക്ക് ഉപയോഗിക്കാൻ ഒടിപി നിർബന്ധം
സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണ സോഫ്റ്റ്വെയറായ സ്പാർക്ക് ഉപയോഗിക്കുന്നവർക്ക് ആധാർ അധിഷ്ഠിതമായ ഒടിപി നിർബന്ധമാക്കി. ഒക്ടോബർ ഒന്ന് മുതലാണ് ഇത് നിർബന്ധമാക്കിയത്. സോഫ്റ്റ്വെയറിൻ്റെ സുരക്ഷ കൂട്ടുക എന്നത് ലക്ഷ്യമിട്ടാണ് നടപടി.
നേരത്തെ ശമ്പളവിതരണ ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇത് ബാധമായിരുന്നത്. ഇനി മുതൽ സ്പാർക്കിലെ വിവരങ്ങളിൽ മാറ്റം വരുത്താൻ അധികാരമുള്ള ഉദ്യോഗസ്ഥർക്കും ഇത് ബാധകമായിരിക്കും. ഇത്തരം ഉദ്യോഗസ്ഥർ മൊബൈൽ നമ്പർ നൽകാനും മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാനും ധനവകുപ്പ് നിർദേശം നൽകി.