1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actor kiran kumar tested corona positive

ബോളിവുഡ് നടൻ കിരൺ കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു

ബോളിവുഡ്
മുതിർന്ന ബോളിവുഡ് നടനായ കിരൺ കുമാറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. മെയ് 14നാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. നിലവിൽ വീട്ടിൽ ക്വാറന്റൈനിലാണ് 74 വയസുകാരനായ കിരൺ.
 
ചില ആരോഗ്യപരിശോധനകൾക്കായി ആശുപത്രിയിലെത്തിയ നടൻ കൊവിഡ് 19 പരിശോധന കൂടി നടത്തുകയായിരുന്നു. കൊവിഡ് ലക്ഷണങ്ങൾ ഒന്നും തന്നെ അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല. താരത്തിന്റെ ര​ണ്ടാം ഘ​ട്ട​പ​രി​ശോ​ധ​ന തി​ങ്ക​ളാ​ഴ്ച്ച ന​ട​ന്നേ​ക്കും.
 
നൂറ്റമ്പതോളം ബോളിവുഡ് സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള കിരൺ കുമാർ ഇൻസ്പെക്‌ടർ ബൽറാം എന്ന ചിത്രത്തിലെ പ്രതിനായക വേഷത്തിൽ മലയാളത്തിലും ശ്രദ്ധ നേടിയിരുന്നു.
അടുത്ത ലേഖനം
അച്ഛനെ ഞാന്‍ ഉറക്കെ വിളിക്കാറുണ്ട്, അച്ഛന്‍ ആ വിളിക്ക് മറുപടി നല്‍കിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കും; ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി ആൻ അഗസ്റ്റിൻ