20ല്‍ കണ്ടു, 30ല്‍ എന്റെ ഭര്‍ത്താവ്, അഹാന ഇനി നിമിഷിന്റെ മറുപാതി, ചടങ്ങിന് സാക്ഷിയായി ദുല്‍ഖറും
അഹാനയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായ ലൂക്കയുടെ ഛായാഗ്രഹണം നിര്‍വഹിച്ചത് നിമിഷായിരുന്നു.
നടി അഹാന കൃഷ്ണയും ഛായാഗ്രാഹകന്‍ നിമിഷ് രവിയും വിവാഹിതരായി. കോവളത്തെ താജ് റിസോര്‍ട്ടില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യചടങ്ങില്‍ വെച്ചായിരുന്നു വിവാഹം. വിവാഹചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടു. ചുവപ്പും സ്വര്ണക്കസവൊറ്റ് കൂടിയ ബോര്‍ഡര്‍ സാരിയിലാന് അഹാന വധുവായി എത്തിയത്. ഐവറി സ്യൂട്ടിലാണ് നിമിഷ് വിവാഹത്തിനെത്തിയത്. പരമ്പരാഗത സ്വര്‍ണാഭാരണങ്ങളും ഹെയര്സ്റ്റൈലുമെല്ലാമായാണ് അഹാന വധുവായെത്തിയത്. ചടങ്ങിന് സാക്ഷിയാകാന്‍ ദുല്‍ഖര്‍ സല്‍മാനും എത്തിയിരുന്നു.
ഇരുപതാം വയസ്സില്‍ കണ്ടുമുട്ടി, മുപ്പതാം വയസ്സില്‍ വിവാഹം. എന്റെ ഉറ്റ സുഹൃത്ത്, കാമുകന്,പങ്കാളി,ആത്മസുഹൃത്ത്, എന്റെ സാന്ത്വനം, സന്തോഷം, ഇപ്പോള്‍ എന്റെ ഭര്‍ത്താവും!, നിന്നോടൊപ്പം എന്റെ ഹൃദയം എപ്പോഴും പതുക്കെയും ഉറപ്പോടെയും കൃത്യമായ താളത്തിലും മിടിക്കുന്നു. ഒരുമിച്ച് പ്രായമാകുന്നതിനും നമുക്ക് മാത്രമായി ഒരു ലോകം കെട്ടിപ്പടുക്കുന്നതിനും, ജീവിതകാലം മുഴുവന്‍, അതിനപ്പുറവും നമ്മള് ഒരേ ടീമായിരിക്കും!
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാന്‍ കണ്ട സ്വപ്നം അതേപടി യാഥാര്‍ഥ്യമാക്കാന്‍ അവിശ്വസനീയമായ ഒരുപാട് പേര് എന്നോടൊപ്പം കൈകോര്‍ത്ത് പ്രവര്‍ത്തിച്ചു. എന്ന വാക്കുകളോടെയാണ് അഹാന വിവാഹചിത്രങ്ങല് പങ്കുവെച്ചത്. 'അമ്മു- നിമു' എന്ന ഹാഷ്ടാഗോടെയാണ് അഹാനയുടെ പോസ്റ്റ്.
രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയായിരുന്നു അഹാന അഭിനയരംഗത്തേക്കെത്തിയത്. അതേസിനിമയില്‍ അസിസ്റ്റന്റ് ക്യാമറാമാനായി പ്രവര്‍ത്തിച്ചാണ് നിമിഷ് രവിയും തന്റെ കരിയര്‍ ആരംഭിക്കുന്നത്. അഹാനയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായ ലൂക്കയുടെ ഛായാഗ്രഹണം നിര്‍വഹിച്ചത് നിമിഷായിരുന്നു.
