ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് വേണം, സെൻസർബോർഡ് മാർഗനിർദേശം പുതുക്കി
ലഹരിമരുന്ന് ഉപയൊഗമോ കടത്തോ കാണിക്കുന്ന ചിത്രങ്ങളില്‍ ലഹരിവിരുദ്ധ മുന്നറിയിപ്പ് കര്‍ശനമാക്കി കേന്ദ്രം. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുതിയ സെന്‍സര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. സെന്‍സര്‍ ബോര്‍ഡ് പുനഃസംഘാടനത്തിന് ശേഷമാണ് പിന്നാലെയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍.
ലഹരി ഉപയോഗം ,കടത്ത് എന്നിവ ചിത്രീകരിക്കുന്ന രംഗങ്ങളില്‍ അനധികൃത ലഹരിമരുന്നുകള്‍ ആരോഗ്യത്തെ നശിപ്പിക്കുകയും ഉപയോഗം തടവുശിക്ഷയ്ക്ക് കാരണമാവുകയും ചെയ്യുന്നു എന്ന മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണം എന്നാണ് നിര്‍ദേശം. സെപ്റ്റംബര്‍ 16നാണ് പരിഷ്‌കരിച്ച മാര്‍ഗനിര്‍ദേശം മന്ത്രാലയം വിജ്ഞാപനം ചെയ്തത്.
