1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. OM Movie Release Show Responses

OM Movie Fans Show Review: ആദ്യപകുതി കത്തിച്ചു, രണ്ടാം പകുതി ശരാശരിയിൽ ഒതുങ്ങി; മമ്മൂട്ടിക്കും ധനുഷിനുമൊപ്പം കസറി സായ്

Mammootty, Om, Dhanush, Mammootty and Dhanush, Om Movie Poster, Mammootty Removed Megastar Title from Social Media
OM Movie Fans Show Review: എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിച്ച 'ഓംഃ - ചാപ്റ്റർ 1, ഉധിരം' ആദ്യ ഷോ പൂർത്തിയായി. ശരാശരിക്ക് മുകളിൽ, മികച്ചത് എന്നീ അഭിപ്രായങ്ങളാണ് പൊതുവെ പ്രേക്ഷകരിൽ നിന്ന് ചിത്രത്തിനു ലഭിക്കുന്നത്. ഗംഭീര ആദ്യ പകുതിയും ഫ്‌ളാറ്റായി പോയ രണ്ടാം പകുതിയുമാണ് സിനിമയുടേത്. 
 
സമൂഹമാധ്യമങ്ങളിൽ ആദ്യ ഷോയ്ക്ക് ശേഷം വന്ന പ്രതികരണങ്ങൾ വായിക്കാം: 
 
' അതിഗംഭീര ആദ്യപകുതി. രണ്ടാം പകുതിയിൽ പടം ഫ്‌ളാറ്റായി പോയി. ഫൈനൽ ആക്ടും ശരാശരി മാത്രം. എങ്കിലും ഒരു തവണ തിയറ്ററിൽ കാണാനുള്ള പടമുണ്ട്. സായ് അഭയങ്കാറിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ ഹൈലൈറ്റ് ആണ്.' 
 
' മാസ് മാത്രമല്ല ക്ലാസും ആണ് ഓം. ആദ്യ പകുതിയിൽ മാസ് സീനുകൾക്കാണ് പ്രാധാന്യമെങ്കിൽ രണ്ടാം പകുതി ഇമോഷണൽ ഡ്രാമയാണ്. ക്ലൈമാക്‌സ് കുറച്ചുകൂടി നന്നാക്കാമായിരുന്നു. ധനുഷിനൊപ്പം മമ്മൂട്ടിയും സായ് പല്ലവിയും കസറി.' 
 
'കുറച്ചൂടെ ബെറ്റർ സെക്കണ്ട് ഹാഫ് ഉണ്ടായിരുന്നേൽ നല്ല അടി അടിക്കാമായിരുന്നു, ബെറ്റർ സെക്കന്റ് ഹാഫ് ഈ പടം അർഹിച്ചിരുന്നു. കിടിലൻ ആയി പോയ ഫസ്റ്റ് ഹാഫ് വിത്ത് നല്ല ഇന്റർവെൽ. പക്ഷേ ആ ഒരു ഇത്, സെക്കന്റ് ഹാഫിൽ നിലനിർത്താൻ പറ്റിയില്ല എന്ന് തോന്നി. ധനുഷ്, ഇക്കാ, സായ് പല്ലവി, ശ്രീലീല, ഇന്ദ്രൻസ് ഒക്കെ അടിപൊളി. സായ് അഭയങ്കാർ കത്തിക്കൽ പടത്തിനെ നല്ലോണം എലവേറ്റ് ചെയ്യുന്നുമുണ്ട്. വീഴാ വീരാ പാട്ടൊക്കെ ലിറ്ററലി തിയേറ്റർ കുലുക്കി. ആ പാട്ടിന്റെ placement ഒക്കെ കിടു ആയിരുന്നു, പക്ഷെ ഇമ്പാക്ട് കുറച്ചൂടെ കിട്ടിയേനെ, ബെറ്റർ ഫൈറ്റ് ആയിരുന്നേൽ.. മോശമല്ല. കാണാം.'
 
' മമ്മൂട്ടിയെ ഇങ്ങനെ പ്രസന്റ് ചെയ്യുന്നത് കാണുമ്പോൾ മലയാളികൾക്കും സന്തോഷം തോന്നും. അത്രയും പ്രാധാന്യമുള്ള കഥാപാത്രം. സെക്കന്റ് ഹാഫിലെ ഇമോഷണൽ രംഗങ്ങളിൽ മമ്മൂട്ടി മികച്ച പ്രകടനം നടത്തി.' 
 
' മമ്മൂട്ടിയും ധനുഷും മാത്രമല്ല സായ് പല്ലവിയും സായ് അഭയങ്കാറും കൈയടി അർഹിക്കുന്നു. മികച്ച ആദ്യ പകുതിയും ശരാശരി രണ്ടാം പകുതിയും.' 
 
മമ്മൂട്ടിയും ധനുഷും ഒന്നിക്കുമ്പോൾ 
 
പേരൻപിന് ശേഷം മമ്മൂട്ടി തമിഴിൽ എത്തുമ്പോൾ പ്രതീക്ഷകൾ വാനോളം. ധനുഷ് തന്നെയാണ് ഈ ചിത്രത്തിലേക്ക് മമ്മൂട്ടിയെ സജസ്റ്റ് ചെയ്തത്. ബർമ കാർത്തികേയൻ എന്ന കഥാപാത്രത്തെയാണ് ഓമിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. കുപ്രസിദ്ധ ചന്ദനക്കടത്ത് സംഘത്തിന്റെ തലവനായാണ് മമ്മൂട്ടി വേഷമിടുന്നത്. ഈ സംഘത്തിനൊപ്പം അണ്ടർ കവർ ഏജന്റ് ആയി ചേരുന്ന ഓഫീസർ ആണ് ധനുഷ്. മമ്മൂട്ടിക്കും തനിക്കും നായകപ്രാധാന്യമുള്ള ചിത്രമാണ് ഓംഃ എന്ന് ധനുഷ് വെളിപ്പെടുത്തിയിരുന്നു. 
 
രാജ്കുമാർ പെരിയസാമിയുടെ രണ്ടാമത്തെ ചിത്രം 
 
രാജ്കുമാർ പെരിയസാമി കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഓംഃ' നിർമിച്ചിരിക്കുന്നത് ശ്രദ്ധ അഗർവാൾ, ധനുഷ്, അസ്മത് എന്നിവർ ചേർന്നാണ്. അമരന് ശേഷം രാജ്കുമാർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം. സായ് പല്ലവിയും ശ്രീലീലയുമാണ് നായികമാർ. നസിറുദ്ദീൻ ഷായും ഇന്ദ്രൻസും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. സായ് അഭയങ്കർ ആണ് ചിത്രത്തിന്റെ സംഗീതം. Also Read: 'നീയും നിന്റെ ആളുകളും ഇന്ത്യയിൽ വെച്ച് എന്താണ് കാണിച്ചതെന്ന് ഞങ്ങൾ കണ്ടതാണ്'; ജയ്‌സ്വാളിന് വയറുനിറച്ച് കൊടുത്ത് കിവീസ് താരം
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മമ്മൂട്ടി ഫാക്ടറും തുണയായി; ധനുഷിന് കരിയർ ബെസ്റ്റ് അഡ്വാൻസ് ബുക്കിങ്, 'ഓംഃ' തകർക്കുമോ?