പ്രമുഖ നടനും ഭാര്യയും തനിക്കെതിരെ പിആർ വർക്ക് ചെയ്യുന്നതായി ജോജു ജോർജ്
'വരവ്' സിനിമയുമായി ബന്ധപ്പെട്ട ഇൻസ്റ്റഗ്രാം ലൈവിലാണ് ജോജു ഇക്കാര്യം പറഞ്ഞത്
മലയാള സിനിമയിലെ താരദമ്പതികൾക്കെതിരെ ഗുരുതര ആരോപണവുമായി നടൻ ജോജു ജോർജ്. മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ പിആർ വർക്ക് നടത്തുകയാണെന്ന് ജോജു ആരോപിച്ചു. ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ജോജു ജോർജിന്റെ പ്രതികരണം.
'വരവ്' സിനിമയുമായി ബന്ധപ്പെട്ട ഇൻസ്റ്റഗ്രാം ലൈവിലാണ് ജോജു ഇക്കാര്യം പറഞ്ഞത്. നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും പെയ്ഡ് പിആർ വർക്ക് ചെയ്യുന്നുണ്ടെന്നും ജോജു ആരോപിച്ചു.
തന്നെ ഇല്ലാതാക്കാൻ വേണ്ടി ചിലർ ബോധപൂർവ്വം പ്രവർത്തിക്കുന്നുണ്ട്. 'വരവ്' സിനിമയ്‌ക്കെതിരെയും ആസൂത്രിതമായ നെഗറ്റീവ് ക്യാംപെയ്ൻ നടക്കുന്നതായും ജോജു പറഞ്ഞു.
ഷാജി കൈലാസ് സംവിധാനം ചെയ്ത 'വരവ്' ജൂലൈ 16 നാണ് റിലീസ് ചെയ്തത്. ചിത്രത്തിനു മോശം പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതെല്ലാം നെഗറ്റീവ് ക്യാംപെയ്‌നാണെന്നാണ് ജോജുവിന്റെ വാദം.