1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Prithviraj Santhosh Trophy Movie

പൃഥ്വിരാജ് പുറത്ത്; 'സന്തോഷ് ട്രോഫി'യിൽ ജോമോൻ ജ്യോതിർ നായകൻ

മറ്റു പ്രൊജക്ടുകളുടെ തിരക്ക് മൂലമാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നാണ് വിവരം

Santhosh Trophy Movie
Santhosh Trophy Movie

വിപിൻ ദാസ് രചനയും സംവിധാനവും നിർവഹിക്കുന്ന 'സന്തോഷ് ട്രോഫി'യിൽ നിന്ന് പൃഥ്വിരാജ് സുകുമാരൻ പുറത്ത്. പുതുമുഖം ജോമോൻ ജ്യോതിർ ആണ് നായകൻ. നേരത്തെ പൃഥ്വിരാജ് നായകനാകുമെന്നാണ് ടൈറ്റിൽ പോസ്റ്ററിലൂടെ അറിയിച്ചിരുന്നത്. 
 
മറ്റു പ്രൊജക്ടുകളുടെ തിരക്ക് മൂലമാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നാണ് വിവരം. ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂൾ ഷൂട്ടിങ് ആരംഭിച്ചു. 'ഗുരുവായൂരമ്പലനടയിൽ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സന്തോഷ് ട്രോഫി'. ലിസ്റ്റിൻ സ്റ്റീഫനാണ് നിർമാണം. 
 
ഈ സിനിമയിലൂടെ 60 പുതുമുഖങ്ങളാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. അങ്കിത് മേനോൻ ആണ് സംഗീതം. 
അടുത്ത ലേഖനം
Dharmajan Bolgatty: 'അദ്ദേഹം കഴിച്ചിട്ടില്ല'; ധർമജൻ മദ്യപിച്ചാണ് എത്തിയതെന്ന വിമർശനങ്ങൾക്കു ബിബിന്റെ മറുപടി