1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs England 4th T20 Updates

India vs England 4th T20I: 'ഇന്നെങ്കിലും ജയിക്കുമോ'; അഗ്നിപരീക്ഷയ്ക്ക് ടീം ഇന്ത്യ

അയർലൻഡിനെതിരായ പരമ്പരയിലെ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ട് കളികൾ ഇതിനോടകം തോറ്റിട്ടുണ്ട്

Tilak varma, Unwanted record, Ireland vs India, KL Rahul
India vs England 4th T20I: തുടർച്ചയായി നാല് ട്വന്റി 20 മത്സരങ്ങൾ തോറ്റ ഇന്ത്യ തിരിച്ചുവരവ് ലക്ഷ്യമിട്ട് ഇന്നിറങ്ങുന്നു. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരം ഇന്ന് ബ്രിസ്റ്റോളിലെ കൗണ്ടി സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 10 മുതലാണ് കളി. ഇന്ന് തോറ്റാൽ ഇന്ത്യക്ക് പരമ്പര നഷ്ടമാകും. 
 
അയർലൻഡിനെതിരായ പരമ്പരയിലെ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ട് കളികൾ ഇതിനോടകം തോറ്റിട്ടുണ്ട്. ഇംഗ്ലണ്ട് പരമ്പരയിലെ ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചു. തുടർച്ചയായി രണ്ട് ടി20 പരമ്പരകൾ നഷ്ടപ്പെട്ടാൽ അത് ഇന്ത്യക്കു വലിയ ആഘാതമാകും. അതിനാൽ ഏതുവിധേനയെങ്കിലും ഇന്ത്യക്ക് ഇന്ന് ജയിച്ചേ തീരൂ. 
 
അതേസമയം മലയാളി താരം സഞ്ജു സാംസൺ ഇന്നും കളിക്കില്ല. വൈഭവ് സൂര്യവൻശി പ്ലേയിങ് ഇലവനിൽ തുടരും. ഫോംഔട്ട് തുടരുന്ന തിലക് വർമയേയും കൈവിടില്ല. 
 
സാധ്യത ഇലവൻ: അഭിഷേക് ശർമ, വൈഭവ് സൂര്യവൻശി, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, ഹർഷിത് റാണ, പ്രിൻസ് യാദവ്, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക