അനുബന്ധ വാര്ത്തകള്
- പെനാൽറ്റി നഷ്ടമായപ്പോൾ ടീമിനെ വഞ്ചിച്ചെന്ന് തോന്നി, ഞാൻ കാരണം തോൽക്കുമെന്ന് ഭയന്നു : കരഞ്ഞതിന് പിന്നിലുള്ള കാരണം പറഞ്ഞ് മെസ്സി
- Argentina vs Egypt: അത് ഫൗൾ തന്നെ; ഈജിപ്തിന്റെ ഗോൾ അനുവദിക്കാത്തത് ഈ നിയമത്തിന്റെ അടിസ്ഥാനത്തിൽ
- FIFA World Cup 2026: വരുമോ ഫ്രാൻസ് vs അർജന്റീന ഫൈനൽ വീണ്ടും?
- ARG vs EGYPT : സല വീണിട്ടും എങ്ങനെ അർജൻ്റീനയ്ക്ക് മൂന്നാം ഗോൾ അനുവദിച്ചത്, വിമർശകരെ കണ്ണില്ലാത്തതാണോ?
- Lionel Messi: 'മോശമാണല്ലോ'; ആരാധകരെ നിരാശപ്പെടുത്തി തുടക്കം, കളിയിലെ താരമായി ഒടുക്കം
'മെസി ലോകത്തെ ഏറ്റവും മികച്ച താരം': അൽവാരസ്
രണ്ട് ഗോളുകൾക്കു പിന്നിൽ നിന്ന ശേഷമാണ് ഈജിപ്തിനെതിരായ മത്സരത്തിൽ അർജന്റീനയുടെ തിരിച്ചുവരവ്
ഈജിപ്തിനെതിരായ മത്സരശേഷം അർജന്റീന നായകൻ ലയണൽ മെസിയെ പുകഴ്ത്തി സഹതാരവും അർജന്റൈൻ ഫോർവേഡ് കളിക്കാരനുമായ ജൂലിയൻ അൽവാരസ്. മെസി ലോകത്തെയും ഫുട്‌ബോൾ ചരിത്രത്തിലെയും ഏറ്റവും മികച്ച താരമാണെന്ന് അൽവാരസ് പറഞ്ഞു.
' ലിയോയെ കുറിച്ച് വർണിക്കാൻ കൂടുതൽ വാക്കുകളില്ല. ലോകകപ്പിലെ അദ്ദേഹത്തിന്റെ പ്രകടനം എത്രയോ മികച്ചതാണ്. ഞങ്ങൾ അവനെ സഹായിക്കാനും പിന്തുടരാനും അവനൊപ്പം ഓരോ നിമിഷവും ആസ്വദിക്കുവാനും ശ്രമിക്കുന്നു. ഞങ്ങൾക്കുവേണ്ടി അവൻ ചെയ്തതിനെല്ലാം എന്നും കടപ്പെട്ടിരിക്കുന്നു. അദ്ദേഹം ഒരു ഇതിഹാസമാണ്, ഈ ലോകത്തെയും ചരിത്രത്തിലെയും ഏറ്റവും മികച്ച കളിക്കാരൻ,' അൽവാരസ് പറഞ്ഞു.
രണ്ട് ഗോളുകൾക്കു പിന്നിൽ നിന്ന ശേഷമാണ് ഈജിപ്തിനെതിരായ മത്സരത്തിൽ അർജന്റീനയുടെ തിരിച്ചുവരവ്. അവസാന 15 മിനിറ്റിൽ മൂന്ന് ഗോളുകൾ അർജന്റീന തിരിച്ചടിച്ചു. ഒരു ഗോളും ഒരു അസിസ്റ്റുമായി മെസിയാണ് കളിയിലെ താരമായത്.