അനുബന്ധ വാര്‍ത്തകള്‍
- ARG vs EGYPT :കപ്പ് നേരിട്ട് കൊടുത്തൂടെ, മെസ്സിക്കും അർജൻ്റീനയ്ക്കും വേണ്ടി ഫിഫ ഒത്തുകളിച്ചു, ഗുരുതര ആരോപണങ്ങളുമായി ഈജിപ്ത് താരം മോസ്തഫ സീകോ
- ഷൂട്ടൗട്ടിൽ കൊളംബിയയെ വീഴ്ത്തി സ്വിറ്റ്സർലൻഡ് സെമിഫൈനലിൽ, 1954ന് ശേഷം ഇതാദ്യം, ക്വാർട്ടറിൽ എതിരാളികൾ അർജൻ്റീന
- Lionel Messi: 'മോശമാണല്ലോ'; ആരാധകരെ നിരാശപ്പെടുത്തി തുടക്കം, കളിയിലെ താരമായി ഒടുക്കം
- Argentina vs Egypt: ബ്ലഡി സൈക്കോ കം ബാക്ക് ! 79 മിനിറ്റ് വരെ തോറ്റുനിന്ന അർജന്റീനയുടെ 'ഞെട്ടിക്കൽ കളി'
- Cristiano Ronaldo: എൺപതാം മിനിറ്റിനു ശേഷം 'പന്തില്ല', ആകെ ടച്ച് 19 തവണ
ARG vs EGYPT : സല വീണിട്ടും എങ്ങനെ അർജൻ്റീനയ്ക്ക് മൂന്നാം ഗോൾ അനുവദിച്ചത്, വിമർശകരെ കണ്ണില്ലാത്തതാണോ?
67മത്തെ മിനിറ്റില്‍ മുസ്തഫ സീക്കോ സ്കോര്‍ ചെയ്തതോടെ ഈജിപ്ത് മത്സരത്തില്‍ ആധിപത്യം ഉറപ്പിച്ചിരുന്നു.
2026 ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളില്‍ ഒന്നായിരുന്നു അര്‍ജന്റീന- ഈജിപ്ത് പ്രീ ക്വാര്‍ട്ടര്‍ മത്സരം. കേപ് വര്ദെയ്ക്കെതിരെ കഷ്ടപ്പെട്ട് വിജയിച്ചാണ് വന്നതെങ്കിലും ഈജിപ്തിനെ അനായാസകരമായി അര്‍ജന്റീന പരാജയപ്പെടുത്തുമെന്നാണ് ഫുട്ബോള്‍ ലോകം കരുതിയതെങ്കിലും മത്സരത്തിന്റെ 15മത്തെ മിനിറ്റില്‍ തന്നെ യാസിര്‍ ഇബ്രാഹിമിലൂടെ ഈജിപ്ത് ഞെട്ടിച്ചു. 67മത്തെ മിനിറ്റില്‍ മുസ്തഫ സീക്കോ സ്കോര്‍ ചെയ്തതോടെ ഈജിപ്ത് മത്സരത്തില്‍ ആധിപത്യം ഉറപ്പിച്ചിരുന്നു. അര്‍ജന്റീനയുടെ തോല്‍വി ആരാധകരില്‍ പലരും ഉറപ്പിച്ചെങ്കിലും അവിശ്വസനീയമായ തിരിച്ചുവരവാണ് പിന്നീട് കണ്ടത്. മത്സരത്തിന്റെ 79മത്തെ മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേറോ, 83മത്തെ മിനിറ്റില്‍ ലയണല്‍ മെസ്സി, 93മത്തെ മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് എന്നിവര്‍ ഗോളുകള്‍ കണ്ടെത്തിയതോടെ 3-2ന്റെ മിന്നുന്ന വിജയം.
മത്സരത്തിന്റെ 58മത്തെ മിനിറ്റില്‍ ഈജിപ്ത് നടത്തിയ മനോഹരമായ മുന്നേറ്റത്തില്‍ ഈജിപ്തിന്റെ ഹസീം ഹസന് നല്കിയ പന്തില്‍ സീക്കോ ഗോള്‍ നേടിയെങ്കിലും വാര് പരിശോധനയില്‍ മുന്നേറ്റത്തിന് തൊട്ടുമുന്‍പായി മര്വാന് ആത്തിയ അര്‍ജന്റീനയുടെ ലിസാന്‍ഡ്രോ മാര്ട്ടിനെസീനെ ഫൗള്‍ ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതോടെ ഈ ഗോള്‍ റദ്ദാക്കിയിരുന്നു. റഫറിയുടെ തീരുമാനത്തില്‍ ഈജിപ്ത് അപ്പോള്‍ തന്നെ അതൃപ്തി അറിയിച്ചിരുന്നു. റിപ്ലേകളില്‍ അത് ഫൗളാണെന്നും ആത്തിയ ലിസാന്‍ഡ്രോ മാര്‍ട്ടിനസിന്റെ ജേഴ്സി പിടിച്ചുവലിക്കുന്നതും ബൂട്ടില്‍ ചവിട്ടുന്നതും വ്യക്തമായിരുന്നു.
So You're telling me This is not a foul on lisandro Martinez! pic.twitter.com/bBhdqM2UHf
— GOATZINHA (@GoatZinha) July 7, 2026
മത്സരത്തില്‍ പക്ഷേ അര്‍ജന്റീന നേടിയ മൂന്നാം ഗോളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയാകുന്നത്. അര്‍ജന്റീനയുടെ ബോക്സില്‍ വെച്ച് ഈജിപ്തിന്റെ മുഹമ്മദ് സലായെ ജൂലിയന്‍ ആല്‍വരസ് ഫൗള്‍ ചെയ്തിട്ടും ഈജിപ്തിനെ പെനാല്‍ട്ടി നല്കിയില്ലെന്നതാണ് ആരോപണം. ഈജിപ്ത് വാര് പരിശോധനയ്ക്ക് ആവശ്യപ്പെട്ടെങ്കിലും വാര് അനുവദിച്ചിരുന്നില്ല.
????????????????
— JM News Network (@JMNewsNetwork_) July 7, 2026
A clear clip of Mohamed Salah being tripped inside the penalty box.
The referee didnt rule it a foul. pic.twitter.com/rMu3rJxjpR
മത്സരത്തിന്റെ തന്നെ റീപ്ലേകള്‍ സല ഡ്രിബിള്‍ ചെയ്ത് മുന്നേറുന്നതിനിടെ താരത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് പന്ത് നഷ്ടമാകുന്നത് വ്യക്തമാണ്. അല്‍വാരസ് ആദ്യം പന്ത് ക്ലിയര്‍ ചെയ്ത് പ്രതിരോധിക്കാനാണ് ശ്രമിക്കുന്നത്. പിന്നീടാണ് അര്‍ജന്റൈന്‍ താരത്തിന്റെ കാലില്‍ തട്ടി സല മൈതാനത്ത് വീഴുന്നത്. ഇത് മനപ്പൂര്‍വമായ ഫൗളായി കാണാനാകില്ലെന്നതും പന്തിന്റെ നിയന്ത്രണം സലയ്ക്ക് നഷ്ടമായിരുന്നു എന്നതുമാണ് റഫറി വിധിയെഴുതിയത്. മത്സരം 3-2 ന് അര്‍ജന്റീന വിജയിച്ചതോടെ ഈജിപ്തിന് അര്‍ഹമായ പെനാല്‍റ്റി നിഷേഷിച്ചെന്നും ഗോളടിച്ചിട്ടും അത് ഒഴിവാക്കിയെന്നുമുള്ള വിമര്‍ശനങ്ങളും സംവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.