1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Japan T20 match Updates

ജപ്പാനുമായി ക്രിക്കറ്റ് കളിക്കാൻ ഇന്ത്യ ! കാരണം ഇതാണ്

India vs Japan, India Japan T20 Match
രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയും ജപ്പാനും ഏറ്റുമുട്ടുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ജപ്പാനെതിരെ രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്നത്. 
 
കളി എന്ന്? 
 
ഒരു മത്സരമാണ് ഇരു ടീമുകളും തമ്മിൽ കളിക്കുക. സെപ്റ്റംബർ 22 നാണ് കളി. ജപ്പാനിലെ സാനോ രാജ്യാന്തര ക്രിക്കറ്റ് ഗ്രൗണ്ടാണ് ആതിഥേയത്വം വഹിക്കുക. ഇന്ത്യൻ സമയം രാവിലെ 9.30 ന് കളി ആരംഭിക്കും. 
 
നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം 
 
ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായാണ് ചരിത്ര മത്സരം. ഈസ്റ്റ് ഏഷ്യയിൽ ക്രിക്കറ്റിന് കൂടുതൽ സ്വീകാര്യത നേടിക്കൊടുക്കാൻ ഇന്ത്യ-ജപ്പാൻ മത്സരം കൊണ്ട് സാധിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയ പറഞ്ഞു.
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വൈഭവ് ഇന്ത്യയുടെ ദീർഘകാല പദ്ധതി, 3 ഫോർമാറ്റിലും കളിക്കും, ലക്ഷ്യം സച്ചിൻ താണ്ടിയ വഴി