India vs Newzealand : സിറാജ് കളിക്കുമോ?, കിവീസിനെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റ് നാളെ
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 50 പോയന്റ് ശരാശരിയുമായി ഇന്ത്യ നിലവില്‍ നാലാമതാണ്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് നിര്‍ണായകമായ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് മത്സരം നാളെ. നേരത്തെ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ സമനിലയില്‍ പിരിഞ്ഞതോടെ ഇനിയുള്ള 6 ടെസ്റ്റുകളിലും വിജയിക്കണമെന്ന അവസ്ഥയിലാണ് ഇന്ത്യ. ക്രൈസ്റ്റ് ചര്‍ച്ചില്‍ നാളെ മത്സരം നടക്കാനിരിക്കെ മുഹമ്മദ് സിറാജ് ഇന്ത്യന്‍ നിരയില്‍ അണിനിരക്കുമോ എന്നതാന് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 50 പോയന്റ് ശരാശരിയുമായി ഇന്ത്യ നിലവില്‍ നാലാമതാണ്. ന്യൂസിലന്‍ഡീനെതിരെയുള്ള മത്സരം തോല്‍വിയിലോ സമനിലയിലോ അവസാനിച്ചാല്‍ അത് ഇന്ത്യയുടെ ഫൈനല്‍ സ്വപ്നങ്ങളെ ഇല്ലാതെയാക്കും. വെല്ലിങ്ടണില്‍ നിന്നും വ്യത്യസ്തമായി ബൗണ്‍സുള്ള പിച്ചിലാണ് രണ്ടാം ടെസ്റ്റ് മത്സരം നടക്കുക. പച്ചപ്പ് നിറഞ്ഞ പിച്ചില്‍ ബൗളര്‍മാര്‍ക്ക് മികച്ച പിന്തുണ ലഭിക്കും. ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല.
SO MOHD SIRAJ ALSO DROPPED FROM 2 TEST MATCH Morne Morkel: All bowlers are available for selection, we will make the call tomorrow. Anshul Kamboj did a good job, hard to judge a performance on that pitch. - Also Gurnoor Brar is knocking on the doors, he is doing the right things. He has pace, bounce and will be ideal for these conditions.
— Sam (@cricsam02) November 26, 2026
പേസര്‍ അന്‍ഷുല്‍ കാംബോജിന് പകരം പേസര്‍ മുഹമ്മദ് സിറാജിനെ ഇന്ത്യ കളിപ്പിക്കുമോ എന്ന ചോദ്യമാണ് നിലവില്‍ ആരാധകര്‍ക്കുള്ളത്. സിറാജിന്റെ പരിചയസമ്പത്തിനെ വിശ്വാസത്തിലെടുത്താന്‍ സിറാജ് തന്നെയാകും പ്ലെയിങ് ഇലവനില്‍ ഇടം നേടുക. അതേസമയം കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെയാകും ന്യൂസിലന്‍ഡും കളത്തിലിറങ്ങുക. നിലവില്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാമതുള്ള ന്യൂസിലന്‍ഡിനും ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്.ALSO READ: അടിസ്ഥാന വില 2 കോടി, ഐപിഎൽ 2027 താരലേലത്തിലേക്ക് പേര് രജിസ്റ്റർ ചെയ്ത് ബെൻ സ്റ്റോക്സ്
