1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rishabh Pant Asked Padikkal to try carrom ball

'കാരം ബോൾ എറിയൂ'; ദേവ്ദത്ത് പടിക്കലിനോട് പന്ത് (വീഡിയോ)

Pant, India vs Sri Lanka, Rishabh Pant Asked Padikkal to try carrom ball, Devdutt Padikkal Carrom Ball
Rishabh Pant and Devdutt Padikkal

ബാറ്റ് ചെയ്യുമ്പോഴും വിക്കറ്റിന് പിന്നിലും ഇന്ത്യയുടെ എന്റർടെയ്‌നർ ആണ് റിഷഭ് പന്ത്. വിക്കറ്റിന് പിന്നിൽ എതിർ ടീം ബാറ്റർമാരുടെ ശ്രദ്ധ നശിപ്പിക്കാൻ പന്ത് എന്തൊക്കെ ചെയ്യുമെന്നും പറയുമെന്നും ആർക്കും പ്രവചിക്കാൻ സാധിക്കില്ല. അങ്ങനെയൊരു രസകരമായ കാര്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 
 
പടിക്കലിന് ടിപ്‌സ് 
 
ഇന്ത്യക്കായി ദേവ്ദത്ത് പടിക്കൽ പന്തെറിയാൻ എത്തിയപ്പോൾ ആണ് വിക്കറ്റിന് പിന്നിൽ നിന്ന് റിഷഭ് പന്തിന്റെ ഉപദേശം. നാലാം ദിനം അവസാന ഓവർ എറിയാനാണ് നായകൻ ശുഭ്മാൻ ഗിൽ പാർട്ട് ടൈം ബൗളറായ പടിക്കലിനെ നിയോഗിച്ചത്. പടിക്കലിനോട് കാരം ബോൾ എറിയണമെന്നാണ് റിഷഭ് പന്ത് വിക്കറ്റിന് പിന്നിൽ നിന്ന് ആവശ്യപ്പെട്ടത്. 'ദേവ്, കാരം ബോൾ എറിയൂ, കമോൺ,' എന്ന് പന്ത് ചിരിച്ചുകൊണ്ട് പറയുന്നത് സ്റ്റംപ് മൈക്കിൽ റെക്കോർഡ് ചെയ്യപ്പെട്ടു. സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന കെ.എൽ.രാഹുൽ അടക്കം പന്തിന്റെ കമന്റ് കേട്ട് പൊട്ടിച്ചിരിച്ചു. 
പടിക്കലിന്റെ ഒരോവർ 
 
നാലാം ദിനം കളി അവസാനിക്കുന്ന ഘട്ടത്തിൽ അവസാന ഓവർ എറിയാനാണ് ദേവ്ദത്ത് പടിക്കൽ നിയോഗിക്കപ്പെട്ടത്. ആദ്യ പന്തിൽ ബൗണ്ടറി വഴങ്ങിയെങ്കിലും പിന്നീടുള്ള അഞ്ച് പന്തിൽ വെറും ഒരു റൺസ് മാത്രമാണ് പടിക്കൽ വിട്ടുകൊടുത്തത്. 
 
പന്തിന്റെ കാമിയോ 
 
രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യക്ക് തുണയായത് പന്തിന്റെ കൗണ്ടർ അറ്റാക്ക് ബാറ്റിങ്ങാണ്. ബാറ്റിങ് ദുഷ്‌കരമായ പിച്ചിൽ 69 പന്തുകളിൽ നിന്ന് എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 66 റൺസെടുത്ത പന്ത് ഇന്ത്യയുടെ ടോപ് സ്‌കോററായി.
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മദ്യപിച്ച് വാഹനമോടിച്ചതിന് ഡേവിഡ് വാർണർക്ക് ഒന്നര ലക്ഷം പിഴ !