1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Ben Stokes Register for 2027 IPL

'എന്നാപ്പിന്നെ ഐപിഎൽ കളിക്കാം'; കോടികളിൽ കണ്ണുവെച്ച് ബെൻ സ്റ്റോക്‌സ്

Stokes, Ben Stokes, Ben Stokes Register for 2027 IPL, IPL 2027
Ben Stokes

ഐപിഎൽ കളിക്കാനുള്ള ആഗ്രഹവുമായി ഇംഗ്ലണ്ട് മുൻ ഓൾറൗണ്ടർ ബെൻ സ്‌റ്റോക്‌സ്. 2027 സീസണിന് മുന്നോടിയായുള്ള താരലേലത്തിലേക്ക് സ്‌റ്റോക്‌സ് രജിസ്റ്റർ ചെയ്തു. 2023 ന് ശേഷമാണ് സ്‌റ്റോക്‌സ് ഐപിഎൽ കളിക്കാൻ ഒരുങ്ങുന്നത്. 
 
ഡിസംബർ 16 ന് ഗോവയിൽ വെച്ചാണ് മിനി താരലേലം നടക്കാൻ പോകുന്നത്. രണ്ട് കോടി അടിസ്ഥാന വിലയ്ക്കാണ് സ്റ്റോക്‌സ് ലേലത്തിലേക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആകെ 1220 താരങ്ങളാണ് ഇത്തവണ താരലേലത്തിൽ ഉള്ളത്. ബംഗ്ലാദേശിൽ നിന്ന് 12 താരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 
 
റൈസിങ് പൂനെ ജയന്റ്‌സ്, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്‌സ് എന്നീ ഫ്രാഞ്ചൈസികൾക്ക് വേണ്ടിയാണ് നേരത്തെ സ്റ്റോക്‌സ് കളിച്ചിരിക്കുന്നത്. അഞ്ച് സീസണുകളിൽ 45 മത്സരങ്ങളിൽ നിന്ന് 935 റൺസും 28 വിക്കറ്റുകളും സ്റ്റോക്‌സ് സ്വന്തമാക്കിയിട്ടുണ്ട്. 
 
939 ഇന്ത്യൻ താരങ്ങളും 281 വിദേശ താരങ്ങളുമാണ് ലേലത്തിൽ എത്തുക. 66 സ്ലോട്ടുകളാണ് പത്ത് ടീമുകളിലായി ഒഴിഞ്ഞുകിടക്കുന്നത്. 
അടുത്ത ലേഖനം
ഇതാണോ ക്യാപ്റ്റൻസി, ഡ്രസ്സിംഗ് റൂമിൽ പറയാനുള്ളത് അവിടെ പറയണം, തിലക് വർമയ്ക്കെതിരെ പൊട്ടിത്തെറിച്ച് അജിങ്ക്യ രഹാനെ