1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Suspense ends before december MS dhoni opens up on his IPL future

ഐപിഎല്ലിൽ തുടരുമോ?, സസ്പെൻസ് ഡിസംബറിന് മുൻപ് അവസാനിപ്പിക്കുമെന്ന് ധോനി

MS dhoni, IPL News, Cricket News, Dhoni injury
ഐപിഎല്ലിലെ തന്റെ ഭാവി എന്തെന്ന് ഉടന്‍ തന്നെ ആരാധകരോട് വ്യക്തമാക്കുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരവും മുന്‍ ഇന്ത്യന്‍ നായകനുമായിരുന്ന എം എസ് ധോനി. ഈ വര്‍ഷം ഡിസംബറിന് മുന്‍പായി ഐപിഎല്ലില്‍ തുടരുമോ എന്ന കാര്യത്തില്‍ അന്തിമമായ തീരുമാനമുണ്ടാകുമെന്ന് ധോനി വ്യക്തമാക്കി. കാല്‍ക്കുഴയിലെ പരിക്കിനെ തുടര്‍ന്ന് 2026ലെ ഐപിഎല്‍ സീസണ്‍ മുഴുവനും ധോനിയ്ക്ക് നഷ്ടമായിരുന്നു. 2027 സീസണില്‍ താരം വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ധോനി ആരാധകര്‍ക്ക് വ്യക്തത നല്‍കിയത്.
 
ബെംഗളുരുവില്‍ നടന്ന ഒരു സ്വകാര്യ പരിപാടിയില്‍ സംസാരിക്കവെ തമാശ രൂപേണയാണ് ധോനി മനസ്സ് തുറന്നത്. ആദ്യം എനിക്ക് കുറച്ച് പരിശോധനകള്‍ നടത്തേണ്ടതുണ്ട്. ഡോക്ടര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം എനിക്ക് മറ്റൊരു സീസണ്‍ കൂടെ കളിക്കാനാകുമോ എന്നറിയാനുണ്ട്. ഡിസംബറിന് മുന്‍പ് തീരുമാനിക്കും. കായികക്ഷമത കൈവരിച്ചില്ലെങ്കില്‍ ഈ വിന്റേജ് വാഹനം റോഡിലിറക്കാനാകുമോ എന്ന് പറയേണ്ടത് ഡോക്ടര്‍മാരാണ്. ധോനി പറഞ്ഞു.
 
അതേസമയം ധോനി അടുത്ത സീസണിലും കളിക്കുമെന്നാണ് കരുതുന്നതെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ കാശി വിശ്വനാഥ് പറഞ്ഞു. കഴിഞ്ഞ സീസണിലും ടീമിന് മുന്നേറാന്‍ സാധിക്കാതെ വന്നതോടെ മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലമിങ്ങിന് പകരം സഹീര്‍ ഖാനെ മുഖ്യ പരിശീലകനായി ചെന്നൈ ടീമിലെത്തിച്ചിരുന്നു.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കരയിലേക്ക് പിടിച്ചിട്ട മീനിനെ പോലെയായി, വൺ ഡൗൺ വൈഭവിന് പറ്റിയ പണിയല്ല: വിമർശനവുമായി ആർ അശ്വിൻ