1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Vaibhav Sooryavanshi in Playing 11

ഇഷാൻ കിഷന് പകരം മൂന്നാമനായി വൈഭവ് ഇറങ്ങും, മായങ്കിന് പകരം പ്രിൻസ്; ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു

Sanju Samson, India vs New Zealand, Sanju Samson Innigs, Sanju Samson Fifty India vs New Zealand 1st T20I, Sanju Samson Batting Video
Sanju Samson

ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ടോസ് ലഭിച്ച ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. പരുക്കേറ്റ ഇഷാൻ കിഷന് പകരം യുവതാരം വൈഭവ് സൂര്യവൻശി കളിക്കും. മായങ്ക് യാദവിന് പകരം പ്രിൻസ് യാദവ് പ്ലേയിങ് ഇലവനിൽ. 
 
ഇന്ത്യ, പ്ലേയിങ് ഇലവൻ: സഞ്ജു സാംസൺ, അഭിഷേക് ശർമ, വൈഭവ് സൂര്യവൻശി, ശ്രേയസ് അയ്യർ, തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, നമാൻ ധിർ, അക്‌സർ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ് 
 
വൈഭവ് മൂന്നാം നമ്പറിൽ 
 
ഇഷാൻ കിഷന് പകരം വൈഭവ് മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യാൻ ഇറങ്ങുകയെന്ന് നായകൻ ശ്രേയസ് അയ്യർ പറഞ്ഞു. സഞ്ജു സാംസണും അഭിഷേക് ശർമയും ഓപ്പണർമാരായി തുടരും. 
 
സോണി സ്‌പോർട്‌സ് നെറ്റ് വർക്കിൽ മത്സരങ്ങൾ തത്സമയം കാണാം. സോണി ലിവ് ആപ്പിലും വെബ് സൈറ്റിലും മത്സരം സംപ്രേഷണം ചെയ്യും. Also Read: 'ഒരു എപിക് ഫ്യൂറി എടുക്കട്ടെ'; കൊലവിളി തുടർന്ന് ട്രംപ്, തിരിച്ചടിക്കുമെന്ന് ടെഹ്‌റാൻ
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
India vs New Zealand, 2nd T20I: രണ്ടാം ട്വന്റി 20 ഇന്ന്, ഫോം ആവർത്തിക്കാൻ സഞ്ജു, ഭുവി തുടരും