1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. yashasvi jaiswal rare test record different venues

എങ്ങനെ സാധിക്കുന്നു, ടെസ്റ്റ് കരിയറിലെ 33 ടെസ്റ്റുകളും 33 വ്യത്യസ്ത വേദിയിൽ, അപൂർവ റെക്കോർഡുമായി ജയ്സ്വാൾ

 Yashasvi Jaiswal
ടെസ്റ്റ് ക്രിക്കറ്റില്‍ അത്യപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ഓപ്പണിംഗ് താരം യശ്വസി ജയ്‌സ്വാള്‍. കരിയറിലെ ആദ്യ 33 ടെസ്റ്റ് മത്സരങ്ങളും 33 വ്യത്യസ്ത വേദികളിലാണ് ജയ്‌സ്വാള്‍ കളിച്ചത്. ലോകത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ക്രിക്കറ്ററാണ് യശ്വസി ജയ്‌സ്വാള്‍. ന്യൂസിലന്‍ഡിനെതിരായ ക്രൈസ്റ്റ് ചര്‍ച്ചിലെ ഹാഗ്ലി ഓവലില്‍ ആരംഭിച്ച ടെസ്റ്റ് മത്സരത്തോടെയാണ് താരം ഈ നേട്ടത്തിലെത്തിയത്.
 
2023 ജൂലായ് 12ന് വെസ്റ്റിന്‍ഡീസിനെതിരെ റോസോയിലെ വിന്‍സ്ഡര്‍ പാര്‍ക്കിലായിരുന്നു ജയ്‌സ്വാളിന്റെ അരങ്ങേറ്റം. ഇന്ത്യയ്ക്കായി 33 ടെസ്റ്റുകളും വെവ്വേറെ സ്റ്റേഡിയങ്ങളിലായാണ് താരം പൂര്‍ത്തിയാക്കിയത്. 1987-1994 കാലയളവില്‍ മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ മാത്രമാണ് കരിയറിലെ ആദ്യ 33 ടെസ്റ്റുകളും വ്യത്യസ്ത വേദികളില്‍ കളിച്ചിട്ടുള്ള താരം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കരിയറിലെ ആദ്യ 32 ടെസ്റ്റുകള്‍ വ്യത്യസ്ത വേദികളിലാണ് കളിച്ചത്. മുന്‍ ഇന്ത്യന്‍ പേസര്‍ ജഗവല്‍ ശ്രീനാഥും വെസ്റ്റിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് രാംദിനും കരിയറിലെ ആദ്യ 24 ടെസ്റ്റുകള്‍ വീതം വ്യത്യസ്ത വേദികളിലായിരുന്നു കളിച്ചത്.
 
തന്റെ ടെസ്റ്റ് കരിയറില്‍ ഇതുവരെ ഇംഗ്ലണ്ടിനെതിരെ 10 ടെസ്റ്റുകളും ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെ 5 ടെസ്റ്റുകള്‍ വീതവും ജയ്‌സ്വാള്‍ കളിച്ചിട്ടുണ്ട്. വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരെ 4 വീതവും ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകള്‍ക്കെതിരെ 2 വീതവും അഫ്ഗാനെതിരെ ഒരു ടെസ്റ്റും ജയ്‌സ്വാള്‍ കളിച്ചിട്ടുണ്ട്. 2027 ജനുവരിയില്‍ നടക്കുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ നാഗ്പൂര്‍ ടെസ്റ്റില്‍ കളിക്കുന്നതോടെ സഞ്ജയ് മഞ്ജരേക്കറുടെ റെക്കോര്‍ഡ് മറികടക്കാനും ജയ്‌സ്വാളിന് സാധിക്കും.ALSO READ: നാണംകെട്ട് ഓസ്‌ട്രേലിയ; മൂന്നാം ട്വന്റി 20 മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം
 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
നാണംകെട്ട് ഓസ്‌ട്രേലിയ; മൂന്നാം ട്വന്റി 20 മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം