അമൽ നീരദിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി 'ബാച്ചിലർ പാർട്ടി 2', ആകെ നേടിയത് എത്രയെന്നോ?
തിയറ്ററുകളിൽ തകർന്നടിഞ്ഞ് അമൽ നീരദിന്റെ 'ബാച്ചിലർ പാർട്ടി 2 Deux'. മുടക്കുമുതൽ പോലും ചിത്രത്തിന് തിരിച്ചുപിടിക്കാൻ സാധിച്ചില്ല.
റിലീസ് ചെയ്ത് ഏഴ് ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രത്തിന്റെ ഇന്ത്യ ഗ്രോസ് കളക്ഷൻ വെറും 4.80 കോടിയാണ്. ഇന്ത്യ നെറ്റ് കളക്ഷൻ 4.09 കോടി. ഏഴാം ദിനത്തിൽ 322 ഷോകളിൽ നിന്ന് വെറും ആറ് ലക്ഷം നേടാനെ അമൽ നീരദ് ചിത്രത്തിനു സാധിച്ചുള്ളൂ.
ഓവർസീസ് ബോക്‌സ്ഓഫീസിൽ നിന്ന് 1.95 കോടിയാണ് ബാച്ചിലർ പാർട്ടി 2 കളക്ട് ചെയ്തത്. ആകെ വേൾഡ് വൈഡ് കളക്ഷൻ 6.75 കോടി.
14 വർഷം മുൻപ് തിയറ്ററുകളിലെത്തിയ ബാച്ചിലർ പാർട്ടിയുടെ ആദ്യ ഭാഗത്തിന്റെ കളക്ഷൻ പോലും രണ്ടാം ഭാഗം നേടിയില്ല. നസ്ലൻ, സൗബിൻ, കുഞ്ചാക്കോ ബോബൻ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ടൊവിനോ തോമസ്, ചന്തു സലിംകുമാർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്.
