അനുബന്ധ വാര്‍ത്തകള്‍
- രണ്ടോ അതില്‍ കൂടുതല്‍ പേരോ പുറത്താകാന്‍ സാധ്യത, ഇനി അഞ്ചു ദിവസങ്ങള്‍ കൂടി ഗ്രാന്‍ഡ് ഫിനാലെയ്ക്ക്
- 'അത് തട്ടിയെടുക്കാന്‍ ആരെയും അനുവദിക്കരുത്'; ആരാധകരോട് നടി കനിഹ
- 'മിന്നൽ മുരളി' നിർമ്മാതാവിനൊപ്പം ഉണ്ണിമുകുന്ദൻ, പുതിയ പ്രതീക്ഷകളിൽ ആരാധകർ
- ഇനി ഇടി മാത്രം ! ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങാന്‍ നീരജും, ഷെയ്നും, പെപ്പെയും
- ജയറാമിന്റെ ഓസ്ലര്, പ്രതീക്ഷ നല്കി സെക്കന്‍ഡ് ലുക്ക് പുറത്ത്
ബിഗ് ബോസ് ടോപ്പ് ഫൈവില്‍ ഇവര്‍ എത്താന്‍ സാധ്യത ! ആരൊക്കെയാണെന്ന് അറിയണ്ടേ ?
ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് ഇനി 9 ദിവസങ്ങളാണ് ബാക്കിയുള്ളത്. 9 മത്സരാര്‍ത്ഥികളും ഇനി ബാക്കിയുണ്ട്. ആരാകും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്തുക എന്ന അറിയുവാനായി ബിഗ് ബോസ് പ്രേക്ഷകരും കാത്തിരിക്കുന്നു. ഇന്നും നാളെയുമായി അറിയാം ബിബി വീടിന്റെ പടിയിറങ്ങുന്നത് ആരൊക്കെ ആണെന്ന വിവരം. രണ്ടോ അതില്‍ കൂടുതല്‍ പേരോ പുറത്താകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
ടോപ് ഫൈവില്‍ ആദ്യ സ്ഥാനം ടിക്കറ്റ് ടു ഫിനാലെ ജയിച്ച് നാദിറ സ്വന്തമാക്കിയിരുന്നു. ഇനി ബാക്കിയുള്ള നാല് സീറ്റുകളിലേക്കാണ് മത്സരം.
അഖില്‍ മാരാര്‍, ശോഭ വിശ്വനാഥ്, റിനോഷ്, സെറീനയൊ റെനീഷയൊ, ഷിജു, ജുനൈസ് എന്നിവരായിരിക്കും ടോപ് ഫൈവില്‍ എത്തുക എന്നുള്ള പ്രവചനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.