Valathu Vashathe Kallan Review: ആവര്‍ത്തനവിരസതയുടെ 'വലതുവശത്തെ കള്ളന്‍'
നീതി തേടിയെത്തുന്ന മനുഷ്യര്‍ക്ക് നീതി നിഷേധിച്ച, പാപം പേറുന്ന ആന്റണി സേവ്യറെന്ന കേന്ദ്ര കഥാപാത്രമായാണ് ബിജു മേനോന്‍ എത്തുന്നത്
Sreedevi Ashokan / sujisree678@gmail.com
Valathu Vashathe Kallan Review: ലൂക്കോസിന്റെ സുവിശേഷ പ്രകാരം ക്രിസ്തുവിനൊപ്പം ക്രൂശിക്കപ്പെട്ട രണ്ട് കള്ളന്മാരില്‍ വലത്തേ വശത്തുണ്ടായിരുന്ന കള്ളനാണ് ഡിസ്മാസ്.
Valathu Vashathe Kallan Review: ലൂക്കോസിന്റെ സുവിശേഷ പ്രകാരം ക്രിസ്തുവിനൊപ്പം ക്രൂശിക്കപ്പെട്ട രണ്ട് കള്ളന്മാരില്‍ വലത്തേ വശത്തുണ്ടായിരുന്ന കള്ളനാണ് ഡിസ്മാസ്.
യേശുക്രിസ്തുവിനൊപ്പം ക്രൂശിക്കപ്പെട്ടപ്പോള്‍ മാനസാന്തരപ്പെടുകയും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശനം ലഭിക്കുകയും ചെയ്ത വ്യക്തിയാണ് ബൈബിളിലെ വലതുവശത്തെ കള്ളനായ ഡിസ്മാസ്.
ബിജു മേനോന്‍ വീണ്ടും പോലീസ് വേഷത്തിലെത്തുന്ന, ജീത്തു ജോസഫ് സംവിധാനം ചെയ്ത 'വലതുവശത്തെ കള്ളന്‍', പാപങ്ങള്‍ ചെയ്തു കൂട്ടിയ പോലീസ് കഥാപാത്രത്തിന്റെ പതനം പകര്‍ത്തുന്ന ചിത്രമാണ്. ബൈബിളിലേത് പോലെ, നീതിമാനല്ലാത്ത ഈ കഥാപാത്രം ഒടുവിലൊരു മാനസാന്തരത്തിന്റെ പാതയിലേക്കെങ്ങനെ എത്തിപ്പെടുന്നു എന്നതാണ് കഥ.
ഭൂതകാലവും വര്‍ത്തമാനകാലവും ഇടകലര്‍ത്തിയുള്ള കഥപറച്ചില്‍ രീതിയാണ് സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്. പ്രവചനാതീതമായ ട്വിസ്റ്റുകള്‍ ഉള്‍ക്കൊള്ളിച്ച രണ്ടാം പകുതിയാണ് ചിത്രത്തിന്റെ ശ്രദ്ധേയ ഘടകം. ബിജു മേനോന്‍ അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രത്തിനോട് കിടപിടിക്കുന്ന തരത്തിലുള്ള പ്രകടനമാണ് ജോജു ജോര്‍ജ് അവതരിപ്പിക്കുന്ന സാം എന്ന കഥാപാത്രം.
നീതി തേടിയെത്തുന്ന മനുഷ്യര്‍ക്ക് നീതി നിഷേധിച്ച, പാപം പേറുന്ന ആന്റണി സേവ്യറെന്ന കേന്ദ്ര കഥാപാത്രമായാണ് ബിജു മേനോന്‍ എത്തുന്നത്. സങ്കീര്‍ണ്ണമായ ആന്റണിയുടെ ഭൂതകാലം മായ്ക്കപ്പെട്ടുവെന്ന അയാളുടെ ആശ്വാസത്തിന്, കനത്ത പ്രഹരം നല്‍കിക്കൊണ്ടാണ് സാം എത്തുന്നത്. ഒപ്പം തന്നെ ആന്റണിയും മകനും തമ്മിലുള്ള കണ്ണി വേര്‍പെട്ട ബന്ധത്തിന്റെ കഥയും സാമും കുടുംബവുമായുള്ള സ്‌നേഹത്തിന്റെ കഥയുമെല്ലാം ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
കാണാതായ ഐറിന്‍ എന്ന തന്റെ മകളെ തിരഞ്ഞ് പൊലീസിന് മുന്നിലെത്തുന്ന സാമിലൂടെ പറയുന്ന കഥയില്‍ പ്രേക്ഷകന്റെ മുന്നിലേക്ക് ഒരു ചോദ്യമാണ് തെളിഞ്ഞു വരുന്നത്. ആന്റണിയുടെ അനീതികള്‍.
ആന്റണി എന്ന പോലീസുകാരന്‍ സാമിന്റെ മകളെ കണ്ടെത്താന്‍ ആകുമോ ശ്രമിക്കുക അതോ മുന്‍കാലങ്ങളിലേത് പോലെതന്നെ അയാള്‍ തെറ്റുകളുടെ കൂനയിലേക് മറ്റൊന്ന് കൂടി ചേര്‍ത്ത് വെയ്ക്കുമോ?
തന്റെ ഹിറ്റ് ചിത്രമായ ദൃശ്യത്തെ ഓര്‍മിപ്പിക്കും വിധമുള്ള ഷോട്ടുകളും സാഹചര്യങ്ങളും ചിത്രത്തിന്റെ ആവര്‍ത്തന വിരസതയാണ്. ജീത്തു ജോസഫിന്റെ തന്നെ ചിത്രമായ മെമ്മറീസിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തെ പോലെ തന്നെ അസാമാന്യ ചിന്താ ശേഷിയുള്ള അന്വേഷണ മനോഭാവമുള്ള കഥാപാത്രമാണ് വലതുവശത്തെ കള്ളനില്‍ സാമിന്റേതും.