അനുബന്ധ വാര്ത്തകള്
- ഇത് അവസാനമാണ്, ലോകകപ്പോടെ ക്രിസ്റ്റ്യാനോ വിരമിക്കും, വെളിപ്പെടുത്തലുമായി സഹോദരി
- ജോട്ടയുടെ ഒന്നാം ചരമവാർഷികം; മത്സരശേഷം 21-ാം നമ്പർ ജേഴ്സിയണിഞ്ഞ് റൊണാൾഡോ
- Argentina vs Cap Verde: ലോക ചാംപ്യൻമാരെ കേപ് വെർദെ പൂട്ടുമോ? നിർണായക മത്സരത്തിനു മെസി ഇറങ്ങുന്നു
- Cristiano Ronaldo: ലോകകപ്പ് നോക്ക്ഔട്ടിലെ ആദ്യ ഗോളുമായി റൊണാൾഡോ
- Portugal vs Croatia : അവസാന നിമിഷം വരെ ഉദ്യോഗം, റാമോസ് ഗോളിൽ ക്രൊയേഷ്യയെ വീഴ്ത്തി പോർച്ചുഗൽ പ്രീക്വാർട്ടറിൽ, കാത്തിരിക്കുന്നത് സ്പാനിഷ് പരീക്ഷണം
Argentina vs Cabo Verde: വിറച്ച് വിറച്ച് കടന്നുകൂടി അർജന്റീന; ഞെട്ടിച്ച് കാബോ വെർദെ
ആവേശം അലതല്ലിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് അർജന്റീനയുടെ ജയം
Argentina vs Cabo Verde
Argentina vs Cabo Verde: ഫുട്‌ബോളിൽ ഒന്നും പ്രവചനീയമല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ച് കുഞ്ഞൻ രാജ്യമായ കാബോ വെർദെ. ലോകകപ്പ് റൗണ്ട് 32 വിൽ നിലവിലെ ലോക ചാംപ്യൻമാരായ അർജന്റീനയെ വിറപ്പിച്ച് വീണ കാബോ വെർദെ ഫുട്‌ബോൾ ആരാധകരുടെ ഹൃദയങ്ങൾ കീഴടക്കി.
ആവേശം അലതല്ലിയ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് അർജന്റീനയുടെ ജയം. നിശ്ചിത സമയത്ത് മത്സരം 2-2 സമനിലയിൽ ആയതോടെ 30 മിനിറ്റ് അധികസമയം കൂടി കളിച്ചാണ് മത്സരത്തിലെ വിജയികളെ തീരുമാനിച്ചത്. അർജന്റീന അനായാസം ജയിക്കുമെന്ന പ്രവചനങ്ങളെ മുഴുവൻ കാബോ വെർദെയുടെ പോരാട്ടവീര്യം തച്ചുടച്ചു.
മത്സരത്തിന്റെ 29-ാം മിനിറ്റിൽ നായകൻ ലയണൽ മെസിയിലൂടെയാണ് അർജന്റീന ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയിൽ എതിരില്ലാത്ത ഒരു ഗോളിനു അർജന്റീന മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിൽ കാബോ വെർദെ അർജന്റീനയെ പ്രതിരോധത്തിലാക്കി. 59-ാം മിനിറ്റിൽ ഡെറോയ് ദുവാർത്തെയിലൂടെ കാബോ വെർദെ സമനില ഗോൾ നേടി. ലിസാൻഡ്രോ മാർട്ടിനെസിലൂടെ അർജന്റീന രണ്ടാം ഗോൾ നേടിയപ്പോൾ സിഡ്‌നി ലോപ്‌സ് കബ്രാലിലൂടെയാണ് കാബോ വെർദെ ഒപ്പംപിടിച്ചത്.
അധിക സമയത്ത് ലയണൽ മെസിയെടുത്ത ഫ്രീ കിക്കിൽ നിന്ന് റൊമാരോയുടെ ഹെഡർ വരികയും അത് കാബോ വെർദെ താരം ഡിനിയുടെ ഹെഡിൽ കൂടി തട്ടി ഓൺ ഗോൾ ആകുകയും ചെയ്തതോടെയാണ് അർജന്റീനയ്ക്കു ശ്വാസംവീണത്.