മെസിയില്ലാത്ത അർജന്റീന 'പരാജയമോ?'; ഉറുഗ്വായ്ക്കെതിരെ തോൽവി
Argentina vs Uruguay
ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷമുള്ള ആദ്യ മത്സരത്തിൽ അർജന്റീനയ്ക്ക് തോൽവി. ഉറുഗ്വായ്ക്കെതിരായ സൗഹൃദ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീനയുടെ തോൽവി. ആക്രമണത്തിലും ഷോർട്ട് ഓൺ ടാർഗറ്റുകളിലും അടക്കം കളിയിൽ പൂർണമായി ആധിപത്യം ഉണ്ടായിരുന്നിട്ടും ഉറുഗ്വായ്ക്കെതിരെ ഒരു തവണ മാത്രമേ അർജന്റീനയ്ക്ക് വല ചലിപ്പിക്കാൻ സാധിച്ചുള്ളൂ.
746 പാസുകളും ആറ് ഷോട്ട് ഓൺ ടാർഗറ്റുകളുമായി കളിയിൽ പൂർണമായും അർജന്റീനയ്ക്കായിരുന്നു മേൽക്കൈ. എന്നാൽ മെസിയെ പോലൊരു സ്ട്രൈക്കറുടെ അഭാവം മത്സരത്തിലുടനീളം മുഴച്ചുനിന്നു.
രണ്ട് ഗോളുകൾക്ക് മുന്നിട്ട നിന്ന ശേഷമാണ് ഉറുഗ്വായ് ഒരു ഗോൾ വഴങ്ങിയത്. ലിയോനാർഡോ ബല്ലേർഡിയിലൂടെ മത്സരത്തിന്റെ 48-ാം മിനിറ്റിൽ ഓൺ ഗോൾ വഴങ്ങിയത് അർജന്റീനയ്ക്ക് തിരിച്ചടിയായി. പിന്നീട് അരൗജോയിലൂടെ 53-ാം മിനിറ്റിൽ ഉറുഗ്വായ് രണ്ടാം ഗോൾ നേടി. 73-ാം മിനിറ്റിൽ ഹൂലിയൻ അൽവാരസിലൂടെയാണ് അർജന്റീനയുടെ ഗോൾ പിറക്കുന്നത്.
കഴിഞ്ഞ മാസം ബെനിനെതിരെ ആയിരുന്നു മെസിയുടെ അവസാന രാജ്യാന്തര മത്സരം. അതിനു ശേഷം അർജന്റീന രാജ്യാന്തര സൗഹൃദ മത്സരത്തിനായി ഇറങ്ങുന്നത് ഇപ്പോഴാണ്. Also Read: 'ധനുഷ് ഉണ്ടായിട്ടും സീൻ തൂക്കിയത് മമ്മൂട്ടി'; 'ഓംഃ' ട്രെയ്ലർ ചുമ്മാ തീ !
