1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Canada in Round 16

FIFA World Cup 2026: ആദ്യ റൗണ്ട് 32 മത്സരത്തിൽ കാനഡയ്ക്കു ജയം; ദക്ഷിണാഫ്രിക്ക പുറത്ത്

മധ്യനിര താരം സ്റ്റീഫൻ എസ്റ്റക്വിയോ ആണ് 90+2 മിനിറ്റിൽ കാനഡയ്ക്കായി ഗോൾ നേടിയത്

Canada vs South Africa, Canada in Round 16, FIFA World CUp 2026, കാനഡ ദക്ഷിണാഫ്രിക്ക
Canada vs South Africa

FIFA World Cup 2026: ലോകകപ്പിലെ ആദ്യ സൂപ്പർ 32 പോരാട്ടത്തിൽ കാനഡയ്ക്കു ജയം. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത ഒരു ഗോളിനു തോൽപ്പിച്ചു. മത്സരത്തിനു ഫൈനൽ വിസിൽ മുഴങ്ങാൻ ഏതാനും മിനിറ്റുകൾ മാത്രമുള്ളപ്പോഴാണ് കാനഡയുടെ വിജയഗോൾ. 
 
മധ്യനിര താരം സ്റ്റീഫൻ എസ്റ്റക്വിയോ ആണ് 90+2 മിനിറ്റിൽ കാനഡയ്ക്കായി ഗോൾ നേടിയത്. അലിസ്റ്റർ ജോൺസ്റ്റൺ ബോക്‌സിലേക്ക് നൽകിയ ലോങ് ബോളിൽ നിന്നാണ് യുസ്റ്റാക്വിയോയുടെ ഗോൾ. 
 
ദക്ഷണാഫ്രിക്ക ലോകകപ്പിൽ നിന്ന് പുറത്തായി. സൂപ്പർ 32 വിലെ നെതർലൻഡ്‌സ് - മൊറോക്കോ മത്സരത്തിലെ വിജയികളെ ആയിരിക്കും കാനഡ റൗണ്ട് 16 ൽ നേരിടുക. 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക