1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Denmark defeated Portugal

റൊണാൾഡോ പോയി കഷ്ടകാലവും തുടങ്ങി; ഡെന്മാർക്കിനോട് നാണംകെട്ട് പോർച്ചുഗൽ

Denmark, Portugal, Denmark vs Portugal, Denmark defeated Portugal, Denmark Portugal Match Update
Denmark vs Portugal

ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യാന്തര ഫുട്‌ബോളിൽ നിന്ന് വിരമിച്ചതിന് ശേഷം പോർച്ചുഗൽ കളിക്കുന്ന ആദ്യ മത്സരത്തിൽ തോൽവി. നേഷൻസ് ലീഗിൽ ഡെന്മാർക്കിനെതിരെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മുൻ യൂറോ ചാംപ്യൻമാരുടെ തോൽവി. 
 
43-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ക്യാപ്റ്റൻ പിയറെ എമിൽ ഹോയ്‌ബ്യെർഗാണ് ഡെന്മാർക്കിനായി ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയിൽ എതിരില്ലാതെ ഒരു ഗോളിന് മുന്നിട്ടുനിന്ന ഡെന്മാർക്ക് രണ്ടാം പകുതിയിലാണ് ബാക്കി മൂന്ന് ഗോൾ സ്വന്തമാക്കിയത്. 
 
50-ാം മിനിറ്റിലും 57-ാം മിനിറ്റിലും റാസ്മുസ് ഹോയ്‌ലുണ്ടിലൂടെ ഗോളുകൾ പിറന്നു. 75-ാം മിനിറ്റിൽ ജോവാക്കിം ആൻഡേഴ്‌സൺ ഡെന്മാർക്കിനായി നാലാം ഗോൾ നേടി പോർച്ചുഗൽ വധം പൂർത്തിയാക്കി. കളി അവസാനിക്കാൻ ഏതാനും സെക്കന്റുകൾ മാത്രം ശേഷിക്കെ ബെർണാഡോ സിൽവയിലൂടെ പോർച്ചുഗലിന്റെ ആശ്വാസ ഗോൾ പിറന്നു. 
 
റൊണാൾഡോയ്ക്ക് ആദരമർപ്പിച്ചാണ് പോർച്ചുഗൽ ഇന്ന് കളത്തിലിറങ്ങിയത്. ഇന്ന് കളിക്കാനിറങ്ങിയ എല്ലാ താരങ്ങളും റൊണാൾഡോയുടെ ഐക്കോണിക് ജേഴ്‌സി ഏഴാം നമ്പർ അണിഞ്ഞിരുന്നു. ഏഴാം മിനിറ്റിൽ ആദരസൂചകമായി മത്സരം നിർത്തിവയ്ക്കുകയും ചെയ്തു. Also Read: വീണ്ടും നിരാശപ്പെടുത്തി കോലിയും രോഹിത്തും; ഒരാൾ ഏഴും അടുത്തയാൾ അഞ്ചിനും പുറത്ത് !
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ആരാണ്, എന്താണ് എന്നൊന്നും നോക്കണ്ട: പ്രകടനം മോശമായാൽ പുറത്ത്, ഇന്ത്യൻ ടീമിൽ വൻ അഴിച്ചുപണിക്ക് ഗംഭീർ