1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. England vs Norway Match Result

England vs Norway: ഹാലണ്ട് ആട്ടം കഴിഞ്ഞു; ഇംഗ്ലണ്ട് സെമിയിൽ

36-ാം മിനിറ്റിൽ നോർവേയാണ് ആദ്യ ഗോൾ നേടിയത്

England vs Norway Match Result, FIFA World Cup, England beat Norway, England in Semi Final
England vs Norway

England vs Norway: ക്വാർട്ടർ ഫൈനലിൽ നോർവേയെ തോൽപ്പിച്ച് ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമിയിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ജയം. സെമിയിൽ അർജന്റീന vs സ്വിറ്റ്‌സർലൻഡ് ക്വാർട്ടർ മത്സരത്തിലെ വിജയികളെയാണ് ഇംഗ്ലണ്ട് നേരിടേണ്ടത്. 
 
36-ാം മിനിറ്റിൽ നോർവേയാണ് ആദ്യ ഗോൾ നേടിയത്. ആൻഡ്രിയസ് ഷെജൽഡർപ്പാണ് നോർവേയ്ക്കായി സ്‌കോർ ചെയ്തത്. കൗണ്ടർ അറ്റാക്കിലൂടെ ഇംഗ്ലണ്ടിനെ ആദ്യ മിനിറ്റുകളിൽ വിറപ്പിക്കാൻ നോർവേയ്ക്കു സാധിച്ചു. എന്നാൽ ആദ്യ പകുതിയുടെ എക്‌സ്ട്രാ ടൈമിൽ തന്നെ ജൂഡ് ബെല്ലിങ്ഹാമിലൂടെ ഇംഗ്ലണ്ട് തിരിച്ചടിച്ചു. ആദ്യ പകുതി 1-1 സമനിലയിലാണ് കലാശിച്ചത്. 
 
രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. അതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. നിശ്ചിത സമയം കഴിഞ്ഞ് അധിക സമയത്ത് ഇംഗ്ലണ്ടിനായി ബെല്ലിങ്ഹാം വീണ്ടും വലകുലുക്കി. പിന്നീട് നോർവേയ്ക്കു തിരിച്ചടിക്കാനായില്ല. നോർവേ സൂപ്പർതാരം ഏർലിങ് ഹാലണ്ടിനെ അധിക സമയത്ത് ബെഞ്ചിലേക്ക് മാറ്റിയതും തിരിച്ചടിയായി. 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക