1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. France in World Cup Semi Final

France vs Morocco: അനായാസം ഫ്രാൻസ്; മൊറോക്കോയെ തോൽപ്പിച്ച് സെമിയിൽ

ആദ്യ പകുതി ഗോൾരഹിതമായിരുന്നു

France, Morocco, France in World Cup Semi Final, FIFA World Cup 2026, France vs Morocco Match Live Updates, ഫ്രാൻസ്, മൊറോക്കോ
France vs Morocco

France vs Morocco: ലോകകപ്പ് ക്വാർട്ടറിൽ മൊറോക്കോയെ തോൽപ്പിച്ച് ഫ്രാൻസ് സെമി ഫൈനലിൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മുൻ ചാംപ്യൻമാരുടെ ജയം. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കിലിയെൻ എംബാപ്പെയും ഒസ്മാനെ ഡെംബലെയുമാണ് ഫ്രാൻസിന്റെ സ്‌കോറർമാർ. 
 
ആദ്യ പകുതി ഗോൾരഹിതമായിരുന്നു. ഫ്രാൻസ് മുന്നേറ്റത്തെ വിദഗ്ധമായി ചെറുക്കാൻ മൊറോക്കോയ്ക്കു സാധിച്ചു. ഫ്രാൻസിനു ലഭിച്ച പെനാൽറ്റി ഇതിനിടെ എംബാപ്പെ പാഴാക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ 60-ാം മിനിറ്റിലാണ് ഫ്രാൻസിനായി എംബാപ്പെയുടെ ആദ്യ ഗോൾ. 66-ാം മിനിറ്റിൽ ഡെംബലയും സ്‌കോർ ചെയ്തു. ഫ്രാൻസ് ഒൻപത് ഷോർട്ട്‌സ് ഓൺ ടാർഗറ്റ് നടത്തി. 
 
തുടർച്ചയായി മൂന്നാം തവണയാണ് ഫ്രാൻസ് ലോകകപ്പിന്റെ സെമിയിൽ എത്തുന്നത്. 2018 ൽ ചാംപ്യൻമാരും 2022 ൽ ഫൈനലിസ്റ്റുകളുമായിരുന്നു ഫ്രാൻസ്. ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ എംബാപ്പെ എട്ട് ഗോളുകളുമായി ലയണൽ മെസിക്കൊപ്പം ഒന്നാം സ്ഥാനത്തെത്തി. ആകെ ലോകകപ്പ് ഗോളുകളിൽ എംബാപ്പെ 20 ഗോളുകളോടെ രണ്ടാം സ്ഥാനത്ത്. 21 ഗോളുകളുള്ള മെസിയാണ് ഒന്നാമത്. 
About Writer
WEBDUNIA