1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Mbappe Hat trick Goal

Mbappe: എംബാപ്പെയ്ക്ക് ഹാട്രിക്; മാഡ്രിഡിന് തകർപ്പൻ ജയം

Mbappe Hat trick Goal, Real Sociedad, Real Madrid, Mbappe Goals
Mbappe

Mbappe: കിലിയെൻ എംബാപ്പെയുടെ ഹാട്രിക് ഗോളിൽ റയൽ മഡ്രിഡിന് തകർപ്പൻ ജയം. റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മഡ്രിഡ് തോൽപ്പിച്ചത്. ജയത്തോടെ ലാ ലിഗ പോയിന്റ് പട്ടികയിൽ റയൽ ഒന്നാം സ്ഥാനത്തെത്തി. 
 
റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണബ്യൂവിൽ ആണ് മത്സരം നടന്നത്. ജോസെ മൗറീഞ്ഞോ 13 വർഷങ്ങൾക്കു ശേഷം റയൽ പരിശീലകനായി തിരിച്ചെത്തിയ ശേഷം കളിക്കുന്ന ആദ്യ ഹോം ഗ്രൗണ്ട് മത്സരമാണിത്. 
 
ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി. റയൽ മഡ്രിഡിന് ആദ്യ പകുതിയിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കളംനിറഞ്ഞു. മത്സരത്തിന്റെ 40-ാം മിനിറ്റിൽ എംബാപ്പെയാണ് റയലിനായി ആദ്യ ഗോൾ നേടിയത്. 44-ാം മിനിറ്റിൽ ലൂക്ക സൂസിച്ചിലൂടെ സൊസൈഡാഡിന്റെ സമനില ഗോളെത്തി. 
 
60-ാം മിനിറ്റിലാണ് എംബാപ്പെയുടെ രണ്ടാം ഗോൾ. 68-ാം മിനിറ്റിൽ വിനിഷ്യസ് ജൂനിയർ റയലിനായി മൂന്നാം ഗോൾ സ്‌കോർ ചെയ്തു. 80-ാം മിനിറ്റിലെ ഗോളിലൂടെ എംബാപ്പെ ഹാട്രിക് തികച്ചു. 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
India vs Sri Lanka: ഇന്ത്യയുടെ അമിത ആത്മവിശ്വാസത്തെ തകർത്തെറിഞ്ഞ ദിനുഷ ഷോ