1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs Sri Lanka 2nd Test Draw

India vs Sri Lanka: ഇന്ത്യയുടെ അമിത ആത്മവിശ്വാസത്തെ തകർത്തെറിഞ്ഞ ദിനുഷ ഷോ

India vs Sri Lanka, India vs Sri Lanka 2nd Test Draw, India Sri Lanka 2nd Test, Sonal Dinusha
Sonal Dinusha

India vs Sri Lanka: അനായാസം ജയിക്കാമെന്ന ഇന്ത്യയുടെ ആത്മവിശ്വാസത്തെ തകർത്തെറിയുകയായിരുന്നു സോനാൽ ദിനുഷ. കൊളംബോയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ സമനില വഴങ്ങിയത് ശ്രീലങ്കയോടല്ല, മറിച്ച് ദിനുഷയോടാണ് ! 
 
ഫോളോഓൺ ആത്മവിശ്വാസം 
 
ഇന്നിങ്‌സ് ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ശ്രീലങ്കയെ ഫോളോഓൺ ചെയ്യിപ്പിച്ചത്. ഒന്നാം ഇന്നിങ്‌സിൽ 304 റൺസ് ആയിരുന്നു ഫോളോ ഓൺ ഒഴിവാക്കാൻ ലങ്കയ്ക്ക് വേണ്ടിയിരുന്നത്. എന്നാൽ അതിനും 14 റൺസ് മുൻപ് ഓൾഔട്ട് ആയി ! ഒന്നാം ഇന്നിങ്‌സിൽ 213 റൺസ് ലീഡെടുത്ത ഇന്ത്യ ലങ്കയെ വീണ്ടും ബാറ്റിങ്ങിന് അയച്ചത് ഇന്നിങ്‌സ് ജയം ഉറപ്പിച്ചാണ്. എന്നാൽ ശ്രീലങ്ക രണ്ടാം ഇന്നിങ്‌സിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 429 റൺസ് നേടിയതോടെ മത്സരം സമനിലയിൽ കലാശിച്ചു. 
 
ദിനുഷ മാജിക്ക് 
 
ശ്രീലങ്കയ്ക്കായി രണ്ടാം ഇന്നിങ്‌സിൽ 264 പന്തുകളിൽ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം ദിനുഷ 133 റൺസ് നേടി പുറത്താകാതെ നിന്നു. ഒന്നാം ഇന്നിങ്‌സിലും ദിനുഷ സെഞ്ചുറി നേടിയിരുന്നു. 162 പന്തിൽ എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം 103 റൺസെടുത്ത ദിനുഷ രണ്ട് ഇന്നിങ്‌സിലുമായി നേടിയത് 236 റൺസ്. 
സ്‌കോർ കാർഡ് 
 
ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 503 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. ശ്രീലങ്ക ഒന്നാം ഇന്നിങ്സിൽ 290 ന് ഓൾഔട്ടായി. ഫോളോഓൺ വഴങ്ങിയ ശ്രീലങ്കയെ ഇന്ത്യ വീണ്ടും ബാറ്റിങ്ങിനയച്ചു. 213 റൺസിന്റെ ലീഡാണ് ഇന്ത്യക്കുണ്ടായിരുന്നത്. രണ്ടാം ഇന്നിങ്‌സിൽ ലങ്ക ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 429 റൺസ്. 
 
പരമ്പര 
 
രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 1-0 ത്തിനു ഇന്ത്യ സ്വന്തമാക്കി. രണ്ട് ടെസ്റ്റുകളും ജയിക്കേണ്ടത് ഇന്ത്യക്ക് അത്യാവശ്യമായിരുന്നു. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കണമെങ്കിൽ രണ്ടാം ടെസ്റ്റിൽ ഇന്നിങ്‌സ് ജയമായിരുന്നു ഇന്ത്യക്ക് ആവശ്യം. Also Read: രാത്രി ലൈറ്റും ഫാനും എസിയും ഇട്ടാൽ കൂടുതൽ വൈദ്യുതി ചാർജ്; ഇരുട്ടടി
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
നിങ്ങൾ എന്താണ് കാണിക്കുന്നത്, ആരാധകരുടെ പിന്തുണയെല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞു, പാക് ടീമിന് മുന്നറിയിപ്പുമായി റമീസ് രാജ