1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Australia All Out for 198 Runs

Bangladesh vs Australia, 1st Test, Day 1: ട്രോളിയവരൊക്കെ എവിടെ? ഓസ്‌ട്രേലിയ 198 ന് ഓൾഔട്ട്, ഞെട്ടിച്ച് ബംഗ്ലാദേശ്

Australia All Out for 198 Runs, Australia, Bangladesh, Australia vs Bangladesh 1st Test Day 1, Aus vs Ban, Aus Ban 1st test Live Updates
Bangladesh

Bangladesh vs Australia, 1st Test: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം ബംഗ്ലാദേശിന് ആധിപത്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയരെ ബംഗ്ലാദേശ് 198 ൽ ഓൾഔട്ട് ആക്കി. മറുപടി ബാറ്റിങ്ങിൽ ആദ്യദിനം പൂർത്തിയാകുമ്പോൾ ബംഗ്ലാദേശ് ഒരു വിക്കറ്റ് നഷ്ടത്തിൽ 96 ! 
 
പേസർമാർ കങ്കാരുക്കളുടെ നടുവൊടിച്ചു 
 
ഓപ്പണർമാരായ ട്രാവിസ് ഹെഡ് (39 പന്തിൽ 22), ജേക് വെതറാൾഡ് (37 പന്തിൽ 23) ഓസ്‌ട്രേലിയയ്ക്ക് തരക്കേടില്ലാത്ത തുടക്കം നൽകിയെങ്കിലും ബംഗ്ലാദേശ് പേസർമാർ കളംനിറഞ്ഞതോടെ കാര്യങ്ങൾ കൈവിട്ടു. ഹസൻ മഹ്‌മുദ് 17 ഓവറിൽ 55 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി. ടസ്‌കിൻ അഹമ്മദിനും എബദോത്ത് ഹൊസൈനും ഓരോ വിക്കറ്റ്. ടെസ്റ്റ് പരമ്പര ആരംഭിക്കും മുൻപ് മികച്ച പേസ് ലൈനപ്പ് തങ്ങൾക്കുണ്ടെന്ന് ബംഗ്ലാദേശ് നായകൻ നജ്മുൽ ഹൊസൈൻ ഷാന്റോ പറഞ്ഞിരുന്നു. വലിയ ട്രോളുകളാണ് ഓസീസ് ആരാധകരിൽ നിന്ന് ബംഗ്ലാദേശ് നായകന് ലഭിച്ചത്. എന്നാൽ ബംഗ്ലാദേശ് നായകന്റെ വാക്കുകൾ നൂറ് ശതമാനം കൃത്യമാണെന്ന് പേസർമാർ തെളിയിച്ചു. 
 
പൊരുതി സ്മിത്ത് 
 
109 പന്തുകൾ നേരിട്ട് 71 റൺസ് നേടിയ സ്റ്റീവ് സ്മിത്ത് ആണ് ഓസീസ് ടോപ് സ്‌കോറർ. ഏഴ് ഫോറും ഒരു സിക്‌സും അടങ്ങിയതാണ് സ്മിത്തിന്റെ ഇന്നിങ്‌സ്. അലക്‌സ് കാരി 43 പന്തിൽ 19 റൺസ് നേടി. 
 
ബാറ്റിങ്ങിലും കരുത്ത് കാട്ടി ബംഗ്ലാദേശ് 
 
ഒന്നാം ദിനം കളി നിർത്തുമ്പോൾ തൻസിദ് ഹസൻ (67 പന്തിൽ 32), മൊമിനുൾ ഹഖ് (49 പന്തിൽ 35) എന്നിവരാണ് ബംഗ്ലാദേശിനായി ക്രീസിൽ. ഓപ്പണർ ഷദ്മാൻ ഇസ്ലാമിനെ (30 പന്തിൽ 20) നഷ്ടമായി. മിച്ചൽ സ്റ്റാർക്കിനാണ് വിക്കറ്റ്. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിൽ നിന്ന് ഒൻപത് വിക്കറ്റ് ശേഷിക്കെ 102 റൺസ് മാത്രം അകലെയാണ് ബംഗ്ലാദേശ്. Also Read: നുണകളുടെ കൂമ്പാരവുമായി മുഖ്യമന്ത്രി; എംഡിഎംഎ കേസിലെ പ്രതിക്കൊപ്പം 20 ലേറെ ചിത്രങ്ങൾ !
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ചെന്നൈ ഫാൻസ് ഹാപ്പി ആയിരിക്കു, കോച്ചാകുക മാസ്റ്റർ ടാക്റ്റീഷ്യൻ, നിർണായക സൂചന നൽകി ആർ അശ്വിൻ